0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4612

തിരിഞു ഇരുന്നു.

" ഇപ്പോഴും അത് തന്നെ ആലോചിച്ച് ഇരിക്കാണോ.. ?? "

"  എന്തായിരുന്നു കളിയും ചിരിയും എല്ലാം ഒന്നും മിണ്ടാൻ പോലും സമയമില്ലല്ലോ..??  ഇപ്പോൾ എവിടുന്നാണ് സമയം ??  ഞാൻ പോവുകയാണ്..!! "

ഓർഡർ ചെയ്ത ജ്യൂസ് പോലും കുടിക്കാൻ നിൽക്കാതെ അവൾ അവിടെ നിന്നും എഴുന്നേറ്റ് പോകാൻ തുടങ്ങി.

" സ്റ്റെല്ല..!!  അഡ്വാൻസ് ഹാപ്പി ബർത്ത്ഡെ " ശിവ അത് പറഞ്ഞതും  അവൾ എഴുന്നേറ്റ് പോകാൻ തുടങ്ങിയിടുത്ത് നിന്നു.

"  എൻറെ ബർത്ത് ഡെ  ആണെന്ന് എങ്ങനെ അറിയാം..?? "

"  അതൊക്കെ അറിയാം ഇനി നാലുദിവസം കൂടി കഴിഞ്ഞാൽ നിന്റെ ജന്മ ദിനം ആണെന്നും അറിയാം..  നീ അന്ന് ലീവ് ആണെന്നും  അറിയാം...!!  "

അവൻ ചിരിയോടെ ആണ് അത് പറഞ്ഞെങ്കിലും അവൾക്ക്  ഭാവ മാറ്റം ഒന്നുമില്ല.

" സ്റ്റെല്ല ഞാൻ അറിഞ്ഞുകൊണ്ട് തന്നെയാണ് ഒഴിവാക്കിയത്..!! "

ശിവയുടെ വാക്കുകൾ കേട്ടതും  പോകാൻ നിന്നിടത്ത് നിന്നും  അവൾ ഞെട്ടലോടെ തിരിഞ്ഞ് അവനെ നേരെ നിന്നു...!!

" എന്തിന് ?? "

ആ ചോദ്യത്തിന് ശിവ മറുപടി നൽകിയില്ല. അവൻ കഫെറ്റീരിയയിലെ സൈഡ് ഗ്ലാസ്സിൽ  കൂടി പുറത്തേക്ക് നോക്കി കൊണ്ടിരുന്നു....

"  ശിവ എന്തിനാണ് എന്നെ പ്രോജക്ടിൽ  നിന്നും  മാറ്റിയത്..?? "

" നിന്നെ പ്രോജക്ടിൽ  നിന്നും അല്ല മാറ്റിയത് എൻറെ സമീപത്തുനിന്നും ആണ്  മാറ്റിയത്... നീ കൂടെയുള്ളപ്പോൾ എനിക്ക് മറ്റൊന്നിലും  ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല പെണ്ണെ  നീ അടുത്തുള്ള ഓരോ നിമിഷവും ഞാൻ നിന്നെ അറിയാതെ പ്രണയിച്ചു പോകുന്നു...!! "

ശിവ ഒന്ന് നിർത്തി സംഘർഷത്തൊടെ  അവന്റെ കൈകൾ കൂട്ടി തിരുമ്മി ..

" പെണ്ണേ..നീ പറഞ്ഞ എല്ലാ കാര്യങ്ങളെയും ബഹുമാനിച്ചുകൊണ്ടുതന്നെ നിൻറെ പ്രൈവസിയും കുടുംബ ജീവിതത്തെയും കൺമുന്നിൽ കണ്ടു കൊണ്ട് തന്നെ ഞാൻ പറയുകയാണ്  ഞാൻ നിന്നെ  സ്നേഹിച്ചു  പോകും..  എനിക്ക് കഴിയില്ല ഇങ്ങനെ.... !!!!!! "

ശിവ ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞു  തീർത്തതും സ്റ്റെല്ലക്ക് ഉള്ളിൽ നിന്നും ഒരു തരിപ്പ് ഉയർന്ന് വന്ന് നെഞ്ചിൽ എത്തി നില്കുന്നത് അവൾ അറിഞ്ഞു...

കൈ കാലുകൾ അടക്കം ശരീരം അടിമുടി വിറക്കുന്നു.. അതി സങ്കീർണ്ണമായ ഒരു  വികാരം മനസ്സിനെയും ശരീരത്തെയും ഒരു പോലെ നിയന്ത്രിക്കുന്നു....!!

"  ഇതു മാത്രമാണ് എനിക്കൊരു പോംവഴിയായി തോന്നിയത്.. പക്ഷെ അപ്പോൾ ഞാൻ ആഗ്രഹിച്ചത് പോലെയല്ല  നീ എന്നെ മനസിലാക്കിയത്...!!

💬 Comments

View all comments