0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 4638

കണക്ട് ചെയ്യാനും ബാറ്ററി വർക്ക് ചെയ്യുന്ന രീതിയും  എല്ലാം അവൻ വളരെ വിശദമായി പഠിച്ചു

ഇടക്ക് എപ്പോഴോ ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങിയതും അവൻ ഡിസ്പ്ലേയിൽ എഴുതി കാണിക്കുന്ന പേർ നോക്കി.. സജിനാണ് നാട്ടിൽ നിന്നും...

അവൻ കാൾ അടെൻഡ് ചെയ്ത് ചെവിയിലേക്ക് ചേർത്തു..

"  ചേട്ടായി  എൻറെ ഏതെങ്കിലും ഫ്രണ്ട്സ്  വിളിച്ചായിരുന്നൊ..?? "

"  ഇല്ലല്ലോടാ എന്നാ പറ്റി..?? "

"  അല്ല മറ്റവൻ ഗോവയിൽ നിന്നും ലാൻഡ് ചെയ്തിട്ടുണ്ട് ചേട്ടായിയെ വിളിക്കാൻ ഞാൻ പറഞ്ഞ്  ഏൽപ്പിച്ചിരുന്നു "

സജിന്റെ സംസാരത്തിൽ ചെറിയൊരു കൺഫ്യൂഷനും സംശയമുണ്ടായിരുന്നു.

" ഇല്ല..!!  എനിക്ക് ഇതുവരെ കോൾ ഒന്നും വന്നിട്ടില്ല നീ എൻറെ നമ്പർ ആർക്കാ കൊടുത്തത്.. ??  "

ക്യാമറ അതു പോലെ തന്നെ തിരിച്ച് പാവയുടെ ഉള്ളിലേക്ക് സെറ്റ് ചെയ്യുന്നുമ്പോൾ ആൽബി ഫോൺ  തോളിൽ ചെരിച്ചു വെച്ചു.

"  എന്റെ ഫ്രണ്ട് ആണ്..!! കുഴപ്പക്കാരൻ ഒന്നും അല്ല അതോണ്ട് ആണ്  ഞാൻ നമ്പർ കൊടുത്തത്.. എന്നാ വിളിക്കാത്തത് എന്ന് അറിയില്ല "

"  നീ ഒന്ന് വിളിച്ചു നോക്ക് അവനെ.. "

" അതാണ് സീൻ  അവനെ വിളിച്ചിട്ട് എടുക്കുന്നുമില്ല  ഇന്ന് രാവിലെ മുതൽ അവൻറെ ഫോൺ സ്വിച്ച് ഓഫ് ആണ്..."

സജിന്റെ സ്വരത്തിൽ ചെറിയ ടെൻഷൻ നിറഞ്ഞു നിന്നു.

" അവനെ അറിയുന്ന ആരെങ്കിലും കൂട്ടുകാരുണ്ടെങ്കിൽ അവരെ  ഒന്ന് വിളിച്ചു നോക്ക്..!! എന്തായാലും  എനിക്ക് ഇത് വരെ കാൾ  ഒന്നും വന്നിട്ടില്ല  പിന്നെ  നീ എന്നെ പറ്റിക്കാൻ പറയുന്നതൊന്നും അല്ലല്ലോ..?? "

"  എൻറെ പൊന്നു ചേട്ടായി എനിക്ക് എന്നാ സൂക്കേട് ആണെന്ന് അറിഞ്ഞില്ല.. നിങ്ങളെ പറ്റിക്കാഞിട്ട്  "

ആൽബി  പറഞ്ഞത് സജിനു തീരെ ഇഷ്ടപ്പെട്ടില്ല.

" ശരി..!! നീ എന്തായാലും ഒന്ന് അന്വേഷിക്ക് എന്നിട്ട്  നീ  എന്നോട് പറ നമുക്ക് നോക്കാം "

" ശരി ചേട്ടായി ഞാൻ വിളിക്കാം "

കോൾ കട്ട് ചെയ്തു കഴിഞ്ഞു  സജിനും ആൽബിനും ഒരേ പോലെ ചിന്തിച്ച കാര്യം ആയിരുന്നു ആ പയ്യൻ എങ്ങോട്ട് പോയി എന്നുള്ളത്...??

കൂട്ടുകാർക്കാർക്കും

💬 Comments

View all comments