Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
അത് നമ്മുടെ ദാമ്പത്യ ജീവിതത്തെ ബാധിക്കും എന്ന് ഞാൻ വിചാരിച്ചിരുന്നു..!! "
ആൽബി എന്താണ് പറഞ്ഞുവരുന്നത് എന്ന് അവർക്ക് മനസ്സിലായില്ല.
സ്റ്റെല്ല ഒന്നും മനസില്ലാവാതെ സംശയത്തോടെ ആൽബിയുടെ മുഖത്തേക്ക് നോക്കിയിരുന്നു.
" പെണ്ണെ ആ ബിയർ ഇങ്ങനെ വെച്ചുകൊണ്ടിരിക്കാതെ തണുപ്പ് ഇറങ്ങി കഴിഞ്ഞാൽ പിന്നെ കൈപ്പ് ആയിരിക്കും"
ആൽബി അത് പറഞ്ഞതും അവൾ ബോട്ടിൽ വായിലേക്ക് ചേർത്ത് ഒരു സിപ്പ് എടുത്തു... ശേഷം അച്ചാർ തൊട്ട് വായിലേക്ക് വച്ചു ബിയർ ഒന്നു കൂടി വായിലേക്ക് വച്ച് ഒരു സിപ്പ് കൂടി കുടിച്ചിറക്കി.
" സ്റ്റെല്ല.. നമ്മൾ ഇപ്പോൾ ബാംഗ്ലൂരിൽ നിൽക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി ? "
" ഏകദേശം നാലുവർഷം !! "
" ഏകദേശം നാല് അഞ്ച് മാസം കൂടി കഴിഞ്ഞാൽ എൻറെ കമ്പനിയിൽ മൂന്ന് വർഷം പൂർത്തിയാകും അതുകഴിഞ്ഞ് ഏതെങ്കിലും ഒരു നോർത്ത് അമേരിക്കൻ കൺട്രിയിലേക്ക് പോകാനാണ് എൻറെ ആഗ്രഹം "
" അപ്പോൾ ഞാനും കുഞ്ഞും ??? "
സ്റ്റെല്ല ചെറിയൊരു ഭയത്തോടെ അവൻറെ മുഖത്തേക്ക് നോക്കി.
" എന്താ എൻറെ കൂടെ തന്നെ വരാൻ ആഗ്രഹം ഉണ്ടോ ?? "
" അതെന്താ അങ്ങനെ ചോദിച്ചത് പിന്നെ നിൻറെ ഭാര്യയും കുഞ്ഞും എവിടെയാ നിൽകേണ്ടത് ?? "
" എന്നാൽ പിന്നെ നമുക്ക് എല്ലാവർക്കും കൂടി അങ്ങോട്ട് പോകാം എന്ത് പറയുന്നു ?? "
ആൽബി ചെറിയ ചിരിയോടെ അവളെ നോക്കിയതും പെണ്ണ് ബിയർ വായിലേക്ക് വെച്ച് കുടിച്ച് മുഖത്ത് പ്രകാശത്തോടെ ആൽബിയുടെ തോളിലേക്ക് തല ചായ്ച്ചു.
" ആൽബി സോറി റിയലി സോറി ഞാൻ സോറി പറഞ്ഞാൽ മാറാവുന്ന തെറ്റല്ല ചെയ്തത് എന്ന് എനിക്കറിയാം എന്നാലും എന്നോട് ക്ഷമിക്കണം "
അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു തുടങ്ങിയിരുന്നു..
കുറച്ച് സമയം അവർക്കിടയിൽ വല്ലാത്ത മൂകത തളം കെട്ടി നിന്നു..
റോഡിൽകൂടി വലിയൊരു വാഹനം ഇരഞ്ഞു പോവുന്നതിന്റെ ശബ്ദം കേൾക്കാം...
എവിടെയോ അമ്പലങ്ങളിൽ നിന്നുള്ള ശബ്ദവും ചിലർ ഒച്ച വക്കുന്നതും കേൾക്കാമായിരുന്നു..
" പെണ്ണെ.. ഞാനൊരു കാര്യം പറയട്ടെ ?"
"
💬 Comments
View all comments