0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 8 [അധീര]

Author : Adheera Read All Parts 4323

കാവൽ നിൽക്കുന്ന ആയുധധാരികളായ കുറച്ചു പേർ..

ആ വലിയ കെട്ടിടത്തിന്റെ  മുന്നിലേക്ക് ഒരു ബെൻസ് കാർ വന്ന്  നിരങ്ങി നിന്നു..
അതിൽ നിന്നും  ഇറങ്ങിയ കറുത്ത കോട്ടും  സ്യൂട്ടും ധരിച്ച ഒരുത്തൻ പ്രധാന വാതിൽ ലക്ഷ്യമാക്കി  നടന്നു..

അവനെ കണ്ടതും കാവലാളായി നിന്നിരുന്നവർ  വാതിൽ തുറന്ന് കൊടുത്തു..
അയാൾ നേരെ നടന്ന് രണ്ടാം നിലയിലേക്ക് എത്തിയതും അവിടെ ഒരു വലിയ ബെഡ്  റൂം അകത്ത് നിന്നും ലോക്ക് ചെയ്തിരിക്കുന്നു...

ഡോറിൽ രണ്ട് തവണ മുട്ടിയെങ്കിലും അകത്ത് നിന്നും  തുറക്കുന്നില്ല..
പുറത്തു കാവൽ നിന്ന ആളോട് വന്ന് കയറിയ വ്യക്തി കൈകൊണ്ട് 'എന്താണ് ' എന്ന് ചോദിച്ചതും കാവൽക്കാരൻ  അടുത്തേക്ക് വന്നു..

" കുറച്ചു നാളായി തപ്പി നടന്ന ആ മറ്റവനെ കിട്ടിയിട്ടുണ്ട്.. എയർ പോർട്ടിൽ നിന്നും കയ്യോടെ പൊക്കി കൊണ്ട് വന്നതാ.. "
കാവൽക്കാരന്റെ മറുപടി കിട്ടിയതും വന്നവൻ പുറകോട്ട് മാറി
" സാം ബ്രദഴ്സ് അവനെ ഡീൽ ചെയ്യുകയാണോ..?? "

" അതേ  അവർ മൂന്നുപേരും  അകത്തുണ്ട് ഇന്നവന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസമായിരിക്കും.."

"  അതെന്താ ?? "

" അവനെ പൊക്കിയെ കൂട്ടത്തിൽ അവൻറെ ഭാര്യയെയും  പൊക്കിയിട്ടുണ്ട് "
അത് കേട്ടതും വന്ന് കയറിയവന്റെ മുഖത്ത് ഒരു ക്രൂരമായ  ചിരി തെളിഞ്ഞു..
അവർ മൂന്നുപേരും ചെകുത്താൻമാർ തന്നെയാണ് അവർക്കിടയിലേക്കാണ് ആ പെണ്ണിനെ കിട്ടിയിരിക്കുന്നത്..
' അകത്ത് എന്താണാവോ നടക്കുന്നത് '  അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് ജനാലക്ക് അരികിലേക്ക്  മാറിനിന്ന് വായിലേക്ക് ഒരു സിഗരറ്റ് വച്ച് കത്തിച്ചു...

അതേ സമയം അകത്ത് 25 വയസ്സ് തോന്നിക്കുന്ന ഒരു പയ്യനെ മർദ്ദിച്ചു അവശ നിലയിൽ  ആക്കിയിരിക്കുന്നു...
അവന്റെ  രണ്ടു കൈകളും കസേരയിലേക്ക് ചേർത്ത് കെട്ടിയിരിക്കുന്നു...
മുഖത്തുകൂടി ഒലിച്ചിറങ്ങുന്ന കട്ട ചോര... ആകെ ഒരു ട്രൗസർ മാത്രമാണ് അവൻ ധരിച്ചിരിക്കുന്നത്..

കണ്ണിൽ പ്രതീക്ഷകൾ എല്ലാം മങ്ങി ജീവന് വേണ്ടി യാചിക്കുന്ന മുഖഭാവം..
"  സർ പ്ലീസ് എൻറെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്താണ് അവൾ... അവളെ ഇനി ഒന്നും ചെയ്യരുത്...  വെറുതെ വിടണം സാർ പ്ലീസ് "
അവൻ 

💬 Comments

View all comments