Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]
നിമിഷം ചിന്തിച്ചു.
" ആൽബി ഞാൻ ഉള്ളപ്പോൾ പിന്നെ നീ എന്തിനാടാ ഈ കൈ പണിയെടുക്കാൻ നിൽക്കുന്നത്..?? പിന്നെ എനിക്ക് എന്താണ് നിന്റെ ലൈഫിൽ റോൾ ഉള്ളത്..?? "
സ്റ്റെല്ലയുടെ സംസാരത്തിൽ കുറച്ച് ഗൗരവം കലർന്നിരുന്നു
" എടി അത് അങ്ങനല്ല.."
" നിങ്ങൾ ഈ ആണുങ്ങൾ കല്യാണം കഴിഞ്ഞിട്ടും കൈ പണി എടുക്കുന്നത് ഭാര്യമാർക്ക് എത്രത്തോളം അപകർഷതാ ബോധം നൽകുമെന്ന് വല്ല ബോധവും ഉണ്ടോ..?? "
" എന്റെ പെണ്ണെ ഞാൻ അങ്ങനെ ഒന്നും..."
" നിങ്ങൾക്ക് ഇത് സിംപിൾ ആയിരിക്കും ഞങ്ങൾ പെണ്ണുങ്ങൾക്കോ..?? സ്വന്തം സൗന്ദര്യത്തെപ്പറ്റി ആകുലത കൂടും , ശരീരത്തിന്റെ ഷേപ്പിനെ പറ്റി ഇൻസെക്യുരിറ്റി ഫീൽ ചെയ്യാൻ തുടങ്ങും എല്ലാത്തിനും ഉപരി നമ്മൾ തമ്മിലുള്ള സ്നേഹത്തെപ്പറ്റി വരെ ചിന്തിച്ചു തുടങ്ങും , എന്നിട്ട് ഓരോ ന്യായികരണം.."
സ്റ്റെല്ല കുറച്ചു സമയം ഒന്നും മിണ്ടിയില്ല, അവർക്കിടയിൽ ചെറിയ മൂകത തളം കെട്ടി നിന്നു.
അവൾ ആൽബിയുടെ കണ്ണുകളിൽ നോക്കുമ്പോൾ എല്ലാം അവൻ മുഖം വെട്ടിച്ചു കൊണ്ടിരുന്നു,
ഒരു പക്ഷെ അവൾക്കിത്രതോളം വിഷമം ഉണ്ടാകുമെന്ന് അവനും കരുതിയിരിക്കില്ല.
ആൽബിയുടെ മുഖത്തേ ചുവപ്പ് കൂടുതൽ പ്രകടമായപ്പോള്‍ അവൾ കുറച്ച് അടുത്തേക്ക് ഇരുന്നു.
" ആൽബി..?? "
അവളുടെ കണ്ണുകൾ താഴേക്ക് ഇറങ്ങി , കൈകൾ അവന്റെ കവിളിലേക്ക് ചേർത്തു.
“ ആൽബി ഞാൻ ഇല്ലെടാ.. നിനക്ക്..?? എപ്പോഴെങ്കിലും ഞാൻ നിന്നോട് നോ പറഞ്ഞിട്ടുണ്ടോ "
പെണ്ണ് ചെറിയ ചിരിയോടെ പറഞ്ഞതും ആൽബിയുടെയും മുഖം തെളിഞ്ഞു,
അവന്റെ മുഖം കൈ കൊണ്ട് അടുപ്പിച്ച് സ്റ്റെല്ലാ ആൽബിന്റെ നെറ്റിയിലേക്ക് അമർത്തി ചുംബിച്ചു..!!
ഒരു ചെറിയ വികാരപരമായ , പക്ഷേ സ്നേത്തിന്റെ മധുരം നിറഞ്ഞ സമ്മാനം അവർക്കിടയിൽ പ്രണയം പകരുന്ന ഒരു ചെറിയ നിമിഷം.
വിഷമങ്ങൾ എല്ലാം പങ്ക് വച്ചും, പറഞ്ഞു തീർത്തും മനസ്സിൽ ഭാരമൊഴിഞ്ഞ സമയം ആൽബിയുടെ നെഞ്ചിലേക്ക് ചാരി വീണ്ടും അവൾ മാനം നോക്കി കിടന്നു,
മദ്യം തലക്ക് പിടിച്ച് തുടങ്ങിയിരിക്കുന്നു..
കുറച്ച് സമയം അവർക്കിടയിൽ വല്ലാത്ത മൂകത തളം കെട്ടി നിന്നു, മെയിൻ റോഡിൽ കൂടി വലിയൊരു വാഹനം
💬 Comments
View all comments