0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 9 [അധീര]

Author : Adheera Read All Parts 4397

കൊണ്ട് സ്വയം പറഞ്ഞു അവൻ ചിലരെ എല്ലാം സൂക്ഷ്മമായി വീണ്ടും നിരീക്ഷിച്ചിരിക്കെ , സമയം പതിയെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു

" വന്നവരെയും പോയവരെയും ഒക്കേ നോക്കി കഴിഞ്ഞോ..?? "
തൊട്ട് പുറകിൽ സ്റ്റെല്ലയുടെ ശബ്ദം കേട്ടതും ആൽബിൻ ഒന്ന് ഞെട്ടി..!!

" അയ്യേ ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ച് ഇരിക്കാരുന്നു.."
അവന്റെ ചമ്മിയ മുഖം കണ്ട് അവൾക്കും ചിരി പൊട്ടിയിരുന്നു.
" ആൽബി എങ്ങനെ ഉണ്ട്..?? "
അവന്റെ കണ്മുന്നിലേക്ക് നീട്ടി പിടിച്ച കൈ വിരലുകൾക്ക് പിന്നിൽ സ്റ്റെല്ലയുടെ ചിരിക്കുന്ന മുഖം.

" കൊള്ളാലോ.. അടിപൊളി ആയിട്ടുണ്ട് "
ആൽബിൻ അവളുടെ കയ്യിൽ കൂടി അവന്റെ കൈ ഓടിച്ചു,
മൃദുലവും നയനാനന്ദകരവുമായ അവളുടെ വിരലുകൾ, നീളമുള്ള നഖങ്ങൾ മെറൂൺ കളറിൽ പോളിഷ് ചെയ്ത് മിനുസവും വശ്യവുമാക്കിയിരിക്കുന്നു..
സൂക്ഷ്മമായ രീതിയിൽ വൃത്തിയോടെ ചെയ്തിരിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ തന്നെ കൈകൾക്ക് ആകർഷണവും ഭംഗിയും തോന്നിക്കുന്നുണ്ടായിരുന്നു..

" ഇത് നോക്ക് എങ്ങനെ ഉണ്ട്..?? "
പെണ്ണിന്റെ കൊഞ്ചലോടെ ഉള്ള അടുത്ത ചോദ്യത്തിന് പുറമേ അവൾ കാൽ പാദങ്ങൾ മുന്നോട്ട് വച്ചു,
പെഡിക്ക്യൂറിന് ശേഷം ഒരു സ്ത്രീയുടെ കാലുകൾക്ക് ലഭിക്കുന്ന അതി മനോഹരമായ മാറ്റം എടുത്ത് പറയുന്ന രീതിയിൽ ശുചിത്വം തോന്നിക്കുന്ന വെളുത്ത കാൽ പാദങ്ങൾ..
തിളങ്ങുന്ന ചർമ്മം, സമാനമായ നീളത്തിൽ രൂപപ്പെടുത്തിയ നഖങ്ങൾക്ക് മീതെ മെറൂൺ കളറിൽ തന്നെ ചായം പകർന്നിരിക്കുന്നു.. അത്രത്തോളം ശ്രെദ്ധയോടെ ചെയ്ത ഒരു രൂപകല്പന പോലെ അവളുടെ പാദങ്ങൾക്ക് ശില്പസൗന്ദര്യത്തിന്റെ തോന്നലാണ് നൽകുന്നത്.

" നല്ല ഷെയ്ഡ്.. സൂപ്പർ ആയിട്ടുണ്ടെടി ടെൻ ഔട്ട്‌ ഓഫ് ടെൻ "

" താങ്ക്യു മൈ ഡിയർ ഹസ്ബൻഡ്..!!"
ആൽബിന്റെ മറുപടി പെണ്ണിന്റെ ചിരിക്ക് മാറ്റ് കൂട്ടിയിരുന്നു,, അവളുടെ മുഖത്ത് പൂർണ്ണമായ തൃപ്തിയും സന്തോഷവും പ്രകടമായിരുന്നു

തിരികെ പോരാൻ നോക്കുമ്പോഴെക്കും വൈകുന്നെരം ആയിരുന്നു, ചായ കുടിച്ചു പോകാം എന്ന തീരുമാനത്തിൽ കാർ പാർക്ക് ചെയ്ത്, അവരെ കാറിൽ തന്നെ ഇരുത്തി ആൽബി മാത്രമാണ് പുറത്തിറങ്ങിയത്,
ചുറുപാടും കണ്ണ് ഓടിച്ചതും പരിചയമുള്ള പല മുഖങ്ങളും ഒരു ചിരി നൽകി അവനെ കടന്ന് പോയി, ചായ

💬 Comments

View all comments