Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര]
ഫ്രണ്ട് ഓഫിസിനു മുന്നിൽ നിന്ന് ആരെങ്കിലും ഇത് പോലെ പെരുമാറുമോ.. എന്ന്."
ഇത് പറയുമ്പോൾ അവളുടെ ശ്വാസഗതി കൂടുന്നത് പോലെ എനിക്ക് തോന്നി.
" ദൈവമെ.. !! എന്നിട്ട്.. എന്തായി ? "
" അന്നെരം അയാൾ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് ചവിട്ടി കെടുത്തി.. എന്നിട്ട് പോക്കറ്റിൽ നിന്നും വേറെ ഒരെണ്ണം എടുത്ത് എന്റെ മുന്നിൽ നിന്ന് വീണ്ടും കത്തിച്ചു... അതും അവിടെ തന്നെ നിന്നോണ്ട്. എനിക്ക് നല്ലോണം അങ്ങ് ചൊറിഞ്ഞു കയറി ഞാൻ പച്ച മലയാളത്തിൽ രണ്ടെണ്ണം അങ്ങ് പറഞ്ഞു..!! അത് കേട്ടപ്പോ ആൾ മെല്ലെ എന്നെ നോക്കി ചിരിച്ച് സിഗരറ്റ് ചവിട്ടി കിടത്തി അപ്പുറത്തേക്ക് മാറിപ്പോയി.. "
അവൾ ഒരു ദീർഘ നിശ്വാസം വലിച്ച് വിട്ടു.
" നീ അവിടുത്തെ എംപ്ലോയീ അല്ലേ.. മുതലാളി ഒന്നും അല്ലാലോ..?? എന്തിനാ ഇത്രക്ക് സീൻ ആക്കാൻ പോയെ.. പുള്ളിക്ക് നിന്റെ മലയാളം മനസിലായോ..?? "
ഞാൻ കുറച്ച് ദേഷ്യം പിടിച്ച് ചോദിച്ചു.
അതിന് മറുപടി ആയി അവൾ ഒന്ന് ചിരിച്ചു.
" സംഭവം ശരിയാ.. കുറച്ചു കയ്യിന്ന് പോയി..!! "
" എന്നിട്ട് ഇനി എന്താണാവോ...?? "
" രാവിലെ തന്നെ എല്ലാം കൂടി എനിക്ക് അങ്ങ് കേറി പ്രോന്ത് പിടിച്ച്...പിന്നെ ഒരു വിധം ഒന്ന് സെറ്റ് ആയി..!! ഞാൻ പിന്നെ അവിടുന്ന് നേരെ പോയി ടീമിനെ എല്ലാം സെറ്റ് ആക്കി ഒരു കോഫി ഒക്കെ കുടിച്ച് റെഡിയായി വന്നപ്പോഴേക്കും ഞങ്ങൾക്ക് കേറേണ്ട സമയമായി... സോ എന്റെ എൻറെ മൈൻഡ് കുറച്ചു ടെൻഷനിൽ ആയിരുന്നു.. ഞാൻ പ്രസന്റേഷൻ
💬 Comments
View all comments