0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര]

Author : Adheera Read All Parts 8.7K

സൗത്ത് ഇന്ത്യൻ ലാംഗ്വേജും ഇംഗ്ലീഷും ഹിന്ദിയും നന്നായിട്ട് ആയിട്ട് സംസാരിക്കും...ജസ്റ്റ്‌ ഒരു അഞ്ച് മിനിറ്റ് സംസാരിച്ച് പുള്ളി എന്നോട് ബൈ പറഞ്ഞു .. ഞാനെന്റെ വഴിക്കും പോന്നു "
സ്റ്റോറി മുഴുവൻ പറഞ്ഞു കഴിഞ്ഞു അവൾ രണ്ടു കൈ കൊണ്ടും മുഖം താങ്ങി നിന്നു.

" അങ്ങനെ ജോലി പോകണ്ട കേസ്.. പുള്ളിക്കാരൻ ഒരു മാന്യൻ ആയത് കാരണം രക്ഷപ്പെട്ടല്ലെ..?? ഇനി എങ്കിലും ആളും തരവും
നോക്കി സംസാരിച്ച് പഠിക്ക്..!! "

" ഞാനും വിചാരിച്ച് എല്ലാം തീരുമാനമായി എന്ന്..!! "
അതും പറഞ്ഞ് അവൾ എഴുനേറ്റ് അകത്തെക്ക് പോയി.

അവൾ പോയ പുറകെ ഞാൻ പുറം
കാഴ്ച്ചകളിലേക്ക് ശ്രെദ്ധ തിരിച്ചു.. സ്റ്റെല്ല പറഞ്ഞ കണക്കിന് ആളോട് എനിക്കും ചെറിയ റെസ്‌പെക്ട് ഒക്കെ തോന്നി.

പുരുഷന്റെ ഈഗോ വലുത് ആണ്.. എത്ര വലിയ കാര്യം ആണ് ആള് ഒരു തമാശ ആയി കണ്ട് ഒഴുവാക്കിയത്..
അവൾ പറഞ്ഞ പോലെ സച്ച് എ ജന്റിൽമാൻ..!!!

💬 Comments

View all comments