0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 17.5K

നിന്നും അവൾ ഒരുപാട് ഹാപ്പിയാണെന്ന് ആൽബിക്ക് മനസ്സിലായി,
"ശരി എത്തിയിട്ട് വിളിക്കാം പെണ്ണെ.."
ഫോൺ കട്ട് ചെയ്ത ശേഷം ആൽബി ക്ഷമയോടെ കാത്ത് നിന്നു.

രാവിലെ ഏകദേശം മൂന്നരയോടെയാണ് ഫ്ലൈറ്റ് ക്വാലാലം പൂരിൽ ലാൻഡ് ചെയ്തത്, ചെക്കിങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ സ്റ്റെല്ലാ അവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു,
ഒരു ജീൻസും ഹുടി ജാക്കറ്റും ആണ് അവൾ ധരിച്ചിട്ടുണ്ടായിരുന്നത്,
ആൽബിയെ കണ്ടതും സ്റ്റെല്ല അടുത്തേക്ക് ഓടി വന്നു, നിറഞ്ഞ ചിരിയോടെ  അവൾ  ആൽബിയെ മുറുകെ കെട്ടിപ്പിടിച്ചു,

" ഫ്ലൈറ്റിൽ ഉറങ്ങിയായിരുന്നൊ..?? "

" അധികനേരം ഉറങ്ങാൻ പറ്റിയില്ല പെണ്ണേ.." ആൽബിൻ സ്റ്റെല്ലയെ ഒട്ടാകെ ഒന്ന് നിരീക്ഷിച്ചു,  കഴുത്തിൽ ആകെ ചുവന്ന പാടുകൾ,  ശിവ കടിച്ചു പറിച്ചതിന്റെ ലക്ഷണങ്ങളാണ്,
കടുത്ത കാമത്തിൽ ബാക്കിയായ ആ ചുവന്ന പാടുകൾ ആൽബിയിൽ ചെറിയ ലഹരി പടർത്തുകയാണ് ഉണ്ടായത്,
സ്റ്റെല്ലയെ  ചേർത്തു പിടിച്ച് മുന്നോട്ട് നടക്കുമ്പോൾ ശിവ അവരെ  കാത്തു നിൽക്കുന്നുണ്ടായിരുന്നു,

ആദ്യമായിട്ട് അല്ല ശിവയെ കാണുന്നത് എങ്കിലും ആൽബിക്ക് ആ സമയം  ചെറിയ ചമ്മലും നാണവും തോന്നിച്ചു,
ഇപ്പോൾ അവർക്ക് രണ്ടുപേർക്കും  എല്ലാ കാര്യങ്ങളും അറിയാമായിരുന്നത് കൊണ്ട് തന്നെ,  പരസ്പരം സംസാരിക്കാനും ഇടപഴകാനും എന്തോ ബുദ്ധിമുട്ടുള്ളത് പോലെയായിരുന്നു അവരുടെ പെരുമാറ്റം,
" ഹലോ ശിവ ഹൗ ആർ യു.."
ആൽബി മടി കാണിക്കാതെ അവനെ ഹാൻഡ്‌ ഷേക്ക്  നൽകി,

"ഗുഡ് ആൻഡ്  വെൽക്കം ടു മലേഷ്യ, ആൽബിൻ  "
അതുപോലെ തന്നെ  മറുപടി നൽകി അവർ മൂന്നുപേരും എയർപോർട്ട് വിട്ട് പുറത്തേക്ക് ഇറങ്ങി,
ശിവയുടെ നിർദേശ പ്രകാരം ഡ്രൈവർ കാർ എടുത്തുകൊണ്ടു വന്നു,

💬 Comments

View all comments