0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 15.9K

ബേസ് ബോൾ ബാറ്റ് കൊണ്ട് തന്റെ മുന്നിൽ മുട്ട് കാലിൽ നിൽക്കുന്ന ആളുടെ താടി ഉയർത്തി,
" മനുഷ്യൻ എത്ര നിസ്സാരൻ ആണല്ലേ..?? എന്നു മരിക്കുമെന്നൊ എന്ന് ജനിക്കുമെന്നോ  തീരുമാനിക്കാൻ അവകാശമില്ല,  ആരുടെ ഗർഭപാത്രത്തിൽ ജനിക്കണം എന്നോ ആരുടെ കൈകൊണ്ട് മരിക്കണമെന്നോ തീരുമാനിക്കാൻ അവകാശമില്ല "
വായിലേക്ക് ഒരു സിഗരറ്റ് വച്ച് കത്തിച്ച് പുക ചുരുളുകളെ അയാൾ വലിച്ചെടുത്തു,

" ആകെ തീരുമാനിക്കാൻ അവകാശമുള്ളത് എങ്ങനെ ജീവിക്കണം എന്ന് മാത്രം.. അതും ആയിരം പേരുടെ സമ്മതത്തോടെയും 10000 പേരുടെ നിരീക്ഷണത്തിലും..!!  എത്ര കഴിവ് കെട്ടവൻ ആണല്ലേ മനുഷ്യൻ..??? "
അയാൾ അതും പറഞ്ഞ് തന്റെ മുന്നിൽ നിൽക്കുന്ന വ്യക്തിയുടെ മുഖത്തെക്ക് സിഗരറ്റിന്റെ പുക ഊതി വിട്ടു,
" നിനക്ക് ഞാൻ ഒരു അവകാശം തരാം എങ്ങനെ മരിക്കണം എന്നുള്ളതിന്റെ അവകാശം..!!  "
ഒരു ചിരിയോടെയുള്ള അയാളുടെ ആഞ്ജക്ക് പുറമെ  ചുറ്റും നിന്ന ഗുണ്ടകൾ ആറേഴുപേർ ആളുടെ അടുത്തേക്ക് വന്നു,
" നിനക്ക് ഞാൻ തന്നിരിക്കുന്ന അവകാശം ഇതിൽ നിന്നും ഏതു വേണം എന്ന് തിരഞ്ഞെടുക്കാൻ ഉള്ളതാണ്.."
അതും പറഞ്ഞു ആ മനുഷ്യൻ ഒരു കത്തിയും റിവോൾവറും രണ്ട് കൈകളിലായി നീട്ടി കാണിച്ചു,
"പ്ലീസ് സെലക്ട്‌ വൺ "
മുട്ടുകുത്തി നിൽക്കുന്ന വ്യക്തിയുടെ വായിൽ നിന്നും അപ്പോഴും കട്ട ചോര  ഒഴുകി ഇറങ്ങിക്കൊണ്ടേയിരുന്നു,  കൈകൾ പുറകോട്ട് ബന്ധിച്ചതിനാൽ പലപ്പോഴും മുന്നോട്ടു വീഴാൻ തുടങ്ങുന്നു,

ആരും കൈ പിടിക്കാനും സംരക്ഷിക്കാനോ ഇല്ല , എല്ലാം കൊണ്ടും  ഒറ്റപ്പെട്ടിരിക്കുന്നു , ദൈവം പോലും കൈ വിട്ട സമയം,
ഇനി കാത്തിരിക്കുന്നത് മരണത്തിന്റെ

💬 Comments

View all comments