Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
ഏകദേശം 20 മിനിറ്റോളം ബാത്ത് റൂമിൽ ചെലവഴിച്ച ശേഷം പുറത്തേക്ക് ഇറങ്ങിയതും സ്റ്റെല്ല ബെഡ്ഢിൽ അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു,
" വിളിച്ചാൽ ഫോൺ എടുക്കാൻ പറ്റാത്ത പ്രശ്നം വല്ലതുമുണ്ടോ..?? "
" എടി ഞാൻ ഡ്രൈവിംഗ് ആയിരുന്നു അത് കൊണ്ടാണ് എടുക്കാതിരുന്നത് "
" അല്ലാ, ഇതെന്താ ആൽബി..?? ഇപ്പോൾ വരാം എന്ന് പറഞ്ഞ് പോയിട്ട് ഇപ്പോൾ സമയം ഏകദേശം 3 മണിക്കൂർ കഴിഞ്ഞിരിക്കുന്നു, എവിടെയായിരുന്നു..?? "
സ്റ്റെല്ല വിടാൻ ഭാവം ഇല്ല.
" പെണ്ണേ, സത്യം പറയാമല്ലോ അവന്റെ കൂടെ ഒന്ന് ബാറിൽ കയറി പക്ഷേ അധികം ഒന്നും അടിച്ചില്ല കുറച്ചു നേരം അവിടെ സംസാരിച്ചിരുന്നു, പിന്നേ നമുക്ക് ഇന്ന് ഡിന്നർ പുറത്തുനിന്ന് ആക്കിയാലോ..?? "
അവൻ സ്റ്റെല്ലയെ പുറകിൽ നിന്നും കെട്ടിപ്പിടിച്ച് കവിളിലേക്ക് അമർത്തി ചുംബിച്ചു കൊണ്ടിരുന്നു,
" സോപ്പിംഗ് ആണോ..?? "
" ഓഹ് പിന്നെ എന്തിന്..?? ഒന്ന് പുറത്ത് ഒക്കേ പോയിട്ട് വരാടി പെണ്ണെ.."
" ഞാനും അത് പറയാൻ തുടങ്ങുകയായിരുന്നു ഇന്ന് കുക്ക് ചെയ്യാൻ ഒരു മൂഡില്ല.."
ആൽബിയുടെ സ്നേഹ പ്രകടനത്തിൽ എല്ലാ ഭാര്യമാരെ പോലെ അവളും മയങ്ങിയിരുന്നു,
" എന്നാൽ പിന്നെ അങ്ങനെയാവട്ടെ, ഒരു 8 മണി ആവുമ്പോൾ നമുക്ക് പുറത്തു പോകാം "
അതും പറഞ്ഞ് ആൽബി ഹാളിലേക്ക് വന്ന് അന്ന മോളെ എടുത്ത് മടിയിലേക്ക് ഇരുത്തി,
ടിവിയിൽ ഏതോ ഒരു ന്യൂസ് ഓടുന്നുണ്ട്... അവൻ അതിൽ ശ്രെദ്ധിക്കുന്നുണ്ട് എങ്കിലും മനസ്സ് ഏകാഗ്രമായിരുന്നില്ല,
ചില കാര്യങ്ങളിൽ ആൽബിൻ അപ്പോഴും കൺഫ്യൂസ്ഡ് ആയിരുന്നു, കഴിഞ്ഞു പോയ കാര്യങ്ങൾ ഇപ്പോൾ സംസാരിക്കണമൊ..??
💬 Comments
View all comments