Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
ആവാൻ സാധ്യത ഉള്ളത് കൊണ്ട് അവൾ കഫ്റ്റീരിയയിൽ തന്നെ ഫോൺ പിടിച്ചു നിന്നു.
" പെണ്ണേ ഒരു കാര്യം പറയാൻ വിളിച്ചതാ.."
" എന്താ ആൽബി..?? "
അവളുടെ ചോദ്യത്തിൽ ചെറിയ ആകാംഷ നിറഞ്ഞു നിന്നിരുന്നു,
" എക്സാം റിസൾട്ട് വന്നു.."
" എന്നിട്ട്...????? "
അപ്പുറത്ത് മറുപടി എന്താണെന്നറിയാൻ അവളുടെ ഉള്ളിൽ വല്ലാത്ത എക്സൈറ്റ്മെന്റ് തിങ്ങി നിന്നു,
" പറ ആൽബി എന്തായി...??? "
സ്റ്റെല്ലയുടെ ഉള്ളിൽ ആകാംക്ഷ വല്ലാത്ത രീതിയിൽ തിളച്ച മറിയുകയായിരുന്നു,
" ഇട്സ് ഓൾ ഗുഡ്...!! പാസായിട്ടുണ്ട് "
" എന്റെ ദൈവമേ...!! യൂ ഡൺ ഇറ്റ് ആൽബി കോൺഗ്രാട്സ് "
" ഇനി ആകെ ബാക്കിയുള്ളത് ആ ക്ലൈന്റ് ഇൻറർവ്യൂ കൂടി , അത് മിക്കവാറും അടുത്ത ആഴ്ച്ചത്തേക്ക് ഉണ്ടാകും , അതും കൂടി കിട്ടിയാൽ നമ്മൾ രക്ഷപ്പെടാൻ പോവുകയാണ് "
ആൽബിയുടെ സംസാരത്തിലെ സന്തോഷവും ആവേശവും അതുപോലെ തന്നെ സ്റ്റെല്ലയിലും അലയടിക്കാൻ തുടങ്ങിയിരുന്നു,
ആൽബി ഫോൺ വച്ചതിനു ശേഷം കുറച്ചു നേരം കൂടി ഫോണും കയ്യിൽ പിടിച്ച് സ്റ്റെല്ല എന്തൊക്കെയൊ ആലോചിച്ചു നിന്നു,
വൈകുന്നേരം അവൾ വരുമ്പോഴേക്കും ആൽബി വന്നിട്ടുണ്ടായിരുന്നു ഡോർ തുറന്ന് അകത്തു കയറിയതും അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ മേശപ്പുറത്ത് ഒരു കുപ്പി കൊണ്ടു വച്ചിട്ടുണ്ട്,
" എന്താ ആൽബി ആഘോഷം നേരത്തെ തുടങ്ങിയോ..?? "
" നീ കുളിച്ചിട്ടു വാ പെണ്ണേ ഞാൻ നല്ല ബീഫ് റോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്..!! "
ആൽബി നല്ല ആവേശത്തിൽ തന്നെയാണ് എക്സാമിന്റെ റിസൾട്ട് വന്നതിന്റെ സന്തോഷം അവൻറെ മുഖത്തും
💬 Comments
View all comments