Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
കണ്ടെന്ന് വരില്ല, പോകുന്നതിനു മുൻപ് അവസാനമായി ഒന്ന് കാണണമെന്നുണ്ട്, പറ്റുമെങ്കിൽ എന്നോട് പറയാമോ..?? "
മെസ്സേജ് വായിച്ചു കഴിഞ്ഞ് ഉടനെ അവളിൽ നിന്നും ഒരു നിശ്വാസം ഉയർന്നു, എങ്കിലും സ്റ്റെല്ലാ നമ്പർ ബ്ലോക്ക് ചെയ്തിരുന്നില്ല,
കുറച്ചു സമയം ഫോണും കയ്യിൽ പിടിച്ച് എന്തോ ആലോചിച്ചു നിന്ന ശേഷം ഫോൺ ലോക്ക് ചെയ്ത് അവൾ മേശപ്പുറത്തേക്ക് വച്ച് തന്റെ ജോലികളിലെക്ക് തിരിഞു !!
ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് ഇറങ്ങുന്ന സമയം അവൾ ആൽബിയുടെ ഫോണിലേക്ക് വിളിച്ചു എങ്കിലും അപ്പുറത്ത് മറുപടിയൊന്നും ഉണ്ടായിരുന്നില്ല,
സമയം പതിയെ മുന്നോട്ടു ഓടിക്കൊണ്ടിരുന്നു ഏകദേശം മൂന്നു മണി ആകുമ്പോഴാണ് അവളുടെ ഫോൺ തുടർച്ചയായി ബെല്ലടിക്കുന്നത്, ഫോൺ എടുത്തു നോക്കിയതും ആൽബിയാണ്,
സ്റ്റെല്ല ആകാംക്ഷയോടെ കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് ഫോൺ ചേർത്തു,
"ഹലോ ആൽബി എന്തായി..?? "
" ഒന്നും പറായനില്ല അടിപൊളിയായിരുന്നു, ഓൾറെഡി കഴിഞ്ഞ എക്സാമിൽ എനിക്ക് മാർക്കുള്ളത് കൊണ്ട് ക്വസ്റ്റ്യൻസ് എല്ലാം ഒരു കാഷ്വൽ ടോക്ക് പോലെ ആയിരുന്നു..."
" ഓ സമാധാനമായി..!! ഞാൻ ഇവിടുന്ന് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു "
"എന്തായാലും നിന്റെ പ്രാർത്ഥന ഏറ്റു എന്നു തോന്നുന്നു, ഒരാഴ്ചയ്ക്കുള്ള റിസൾട്ട് പറയാം എന്നാണ് ബോസ്സ് പറഞ്ഞിരിക്കുന്നത്, അതും കൂടി കഴിഞ്ഞാൽ പിന്നെ നമ്മുടെ ലൈഫ് സെറ്റ് ആവും, ആവുമായിരിക്കുമല്ലേ..?? "
" ആൽബി ഒന്നു കൊണ്ടും ടെൻഷൻ അടിക്കേണ്ട എല്ലാം സെറ്റ് ആകും, "
" ശരി ഇന്നെനിക്ക് ഡ്യൂട്ടിക്ക് കേറണ്ട, ഞാൻ നേരെ വീട്ടിലേക്ക് പോവുകയാണ്, നീ പറ്റുമെങ്കിൽ നേരത്തെ ഇറങ്ങാൻ നോക്ക്, നമുക്ക് പുറത്തു നിന്ന് ഫുഡ് ആക്കാം
💬 Comments
View all comments