0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Author : Adheera Read All Parts 17.2K

എത്തിയതും  'മൊണാ ലിസ ' എന്ന് പേരിട്ടിരിക്കൂന്നാ ആഡംബര റെസ്റ്റോറന്റ് തല ഉയർത്തി നിൽക്കുന്നു,

പതിവ് പോലെ ഒരു സെൽഫി എല്ലാം എടുത്ത്  ഉള്ളിലെക്ക് പ്രവേശിച്ചതും, ഫാമിലി സെക്ഷനിലായി  വെയിറ്റർ അവർക്ക് സൗകര്യം ഒരുക്കി കൊടുത്തു

ഹോട്ടൽ സ്റ്റാഫ്  ഗ്രീറ്റിങ്ങിന്റെ ഭാഗമായി അന്ന മോളുടെ  കയ്യിലേക്ക് കൊടുത്ത ബലൂണും കൊണ്ട് അവൾ അതിലൂടെ പതിയെ ഇറങ്ങി നടക്കാൻ തുടങ്ങി,
" സൊ, അങ്ങനെ ആ കടമ്പ കഴിഞ്ഞു കിട്ടി.." ആൽബി ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടതും സ്റ്റെല്ലയും കൂടെ ചിരിച്ചു,

" പെണ്ണേ അപ്പോൾ ഇനി എന്നാണ് നമ്മുടെ പ്ലാനിങ്..?? "
ആൽബിയിൽ  നിന്നും പ്രതീക്ഷിക്കാതെ വന്ന ചോദ്യം സത്യത്തിൽ സ്റ്റെല്ലയെ ഞെട്ടിച്ചു കളഞ്ഞു,

" എന്ത് പ്ലാനിങ് ആണ് ആൽബി..?? "

" എക്സാമിന് ശേഷം നീയും ഞാനും ശിവയും  കൂടി ഒരു നൈറ്റ് നമ്മൾ പ്ലാൻ ചെയ്തിരുന്നല്ലോ..!! പിന്നെ അതിനെപ്പറ്റി ഒന്നും പറഞ്ഞു കേട്ടില്ല, ഞാൻ ഇപ്പോഴും ഭയങ്കര എക്സൈറ്റഡ് ആണ്, "
ആൽബി പറഞ്ഞു നിർത്തിയതും സ്റ്റെല്ലയുടെ മുഖം മാറി തുടങ്ങി, ഈ ഒരു കാര്യം അവളുടെ ചിന്തകളിൽ ഇപ്പോൾ ഇല്ലായിരുന്നു,

" സ്റ്റെല്ലാ,  എന്നെ സംബന്ധിച്ചിടത്തോളം എല്ലാ ടെൻഷനും മാറി ഇപ്പോൾ ഫ്രീ ആണ്,  പിന്നെ നീയും പറഞ്ഞിരുന്നല്ലോ , ഒന്ന് ഫ്രീയായതിനു ശേഷം നമുക്ക് നോക്കാം എന്ന്, നീ അവനോട് സംസാരിച്ചു തുടങ്ങിക്കോട്ടോ "
ആൽബിയുടെ വാക്കുകളിൽ നിന്നും അവൻ വല്ലാതെ എക്സൈറ്റഡ് ആണെന്ന് സ്റ്റെല്ലയ്ക്ക് മനസിലായി, അത് കൊണ്ട് തന്നെ അവളുടെ  ടെൻഷൻ കൂടുകയാണ് ചെയ്തത്.

"

💬 Comments

View all comments