Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]
വരുന്നുണ്ടോ..?? '
" സ്റ്റെല്ലാ, അപ്പോൾ എല്ലാം ഞാൻ ഏറ്റിട്ടുണ്ട് നിങ്ങൾ രണ്ടുപേരുടെയും പാസ്പോർട്ടിന്റെ കോപ്പി എനിക്ക് ഡോക്യുമെന്റ് ആയി തന്നെ വാട്സ്ആപ്പ് ചെയ്യണം പിന്നെ ഡേറ്റ് നമുക്ക് ഒരുമിച്ച് തീരുമാനിക്കാം..."
" ആം ശിവ അതുപോലെ തന്നെ ചെയ്യാം..." ഫോൺ വെക്കുമ്പോൾ സ്റ്റെല്ലയുടെ മനസ്സിലേക്കും നടക്കാൻ പോകുന്ന കാര്യത്തെപ്പറ്റി ഒരുപാട് എക്സൈറ്റ്മെൻറ് വരാൻ തുടങ്ങിയിരുന്നു,
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തന്നെ ശിവയുടെ ആവശ്യപ്രകാരം ആൽബിയുടെയും സ്റ്റെല്ലയുടെയും പാസ്പോർട്ടിന്റെ കോപ്പി പിഡിഎഫ് ആയി തന്നെ അവൾ അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു,
ടൂറിസ്റ്റ് വിസക്ക് വേണ്ട മറ്റ് പേപ്പേഴ്സും അവൻ തന്നെ സബ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു,
ആദ്യം മുതൽ തന്നെ ശിവക്ക് സ്വന്തമായി വിസ അസിസ്റ്റൻസ് ഏജൻസി ഉണ്ടായിരുന്നതിനാൽ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു.
അവർ പരസ്പരം തീരുമാനിച്ചത് പ്രകാരം ഒക്ടോബർ മാസത്തിന്റെ ആദ്യവാരത്തിൽ മലേഷ്യയ്ക്ക് പോകാനാണ് തീരുമാനമെടുത്തത്,
അതിൽ തന്നെ സ്റ്റെല്ല ആദ്യം ശിവക്ക് ഒപ്പം പോവുകയും പിന്നീട് ആൽബി രണ്ടു ദിവസം കഴിഞ്ഞ് ഫ്ലൈറ്റ് എടുത്ത് വരും എന്ന രീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്,
ആദ്യമേ തീരുമാനിച്ചത് പ്രകാരം ഒരാഴ്ചത്തെ ലീവ് രണ്ടുപേരും നേരത്തെ സെറ്റ് ആക്കിയിട്ടുണ്ടായിരുന്നു,
എയർപോർട്ടിലേക്ക് കാർ ഓടിക്കുമ്പോൾ ആൽബി ഒരുപാട് എക്സൈറ്റഡ് ആയിരുന്നു,
വെള്ളിയാഴ്ച രാത്രി പുറപ്പെടുന്ന എയർ മലേഷ്യയുടെ ഫ്ലൈറ്റിൽ ആണ് ശിവയും സ്റ്റെല്ലയും പുറപ്പെടാൻ തീരുമാനിച്ചിരുന്നത്,
" പെണ്ണേ രണ്ടു ദിവസം അതിനുള്ളിൽ ഞാൻ അങ്ങോട്ടേക്ക് വരും..."
" എനിക്കറിയാം ആൽബി അതിനുള്ളിൽ ഞാൻ എല്ലാം സെറ്റ് ആക്കിയിട്ടുണ്ടാവും, പിന്നെ പറഞ്ഞതുപോലെ അന്ന മോളെ റോയ്സ് പാപ്പന്റെ അടുത്ത് ഏൽപ്പിച്ച് എല്ലാ കാര്യങ്ങളും കൃത്യമായി
💬 Comments
View all comments