0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 28.7K

ഈസ് ഹാപ്പനിങ്...?? "
ശിവയുടെ പരിഭ്രമം കണ്ട് ആൽബിൻ പുറകോട്ട് തിരിഞ്ഞുനോക്കി,
മുൻ സീറ്റിൽ ഇരിക്കുന്ന രണ്ട് പേരുടെയും മുഖത്ത് ചെറിയ ടെൻഷൻ നിറഞ്ഞു നിൽക്കുന്നു,
സ്റ്റെല്ല നഖം കടിച്ചു തുപ്പി കൊണ്ടിരുന്നു, ശിവ പറഞ്ഞ കഥകളിലെ വില്ലമ്മാരെ അവൾക്കും കൂടി അറിയാമായിരുന്നു,
അതേ സമയം ഒന്നും മനസ്സിലാവാതെ ആൽബിൻ പുറകോട്ട് തന്നെ നോക്കിക്കൊണ്ടിരുന്നു,

"ഭഗത്ത്...മൂവ് ഫാസ്റ്റ്....."
ശിവയുടെ കമാണ്ട് കിട്ടിയതും, വാഹനം 100 കിലോമീറ്റർ സ്പീഡിൽ മുന്നോട്ട് കുതിച്ചു പാഞ്ഞു, എങ്കിലും പുറകിലുള്ളത് ഷെവർലെറ്റ് സബർബൻ ആയിരുന്നതിനാൽ നിമിഷ നേരം കൊണ്ട് ആ വാഹനങ്ങൾ അവർക്കൊപ്പം എത്തിയിരുന്നു ,
ഒരു കാർ അവരെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് കയറി, അവരുടെ തൊട്ടുമുന്നിലായി സ്പീഡ് കുറയ്ക്കാൻ തുടങ്ങി,
ഭഗത്ത് ലാൻഡ് ക്രൂയിസർ വെട്ടിക്കാൻ നോക്കിയെങ്കിലും വലതുവശത്ത് നിന്നും കേറി വന്ന രണ്ടാമത്തെ വാഹനം അതും തടഞ്ഞു,

" ശിവ ആരാണിവർ എന്താണ് പ്രശ്നം...??"
എന്തോ അപകടം മണത്തതും ആൽബിൻ സംശയത്തോടെ ചോദ്യങ്ങൾ എറിഞ്ഞു,

" ആൽബിൻ പ്ലീസ് സ്റ്റോപ്പ്, ഐ വിൽ എക്സ്പ്ലൈൻ എവെരിതിംഗ് ആഫ്റ്റർ..."
ശിവയുടെ മുഖത്തെ ടെൻഷൻ കണ്ട് ആൽബിക്കും ചെറിയ പരിഭ്രമം വരാൻ തുടങ്ങിയിരുന്നു,
മുന്നിലെ വാഹനവും, വലതു സൈഡിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന വാഹനവും ഒരുമിച്ച് സ്പീഡ് കുറച്ചതിനാൽ, ഭഗത്തിനു ഒന്നും ചെയ്യാൻ പറ്റാതെ ആയി,
പെട്ടെന്ന് സൈഡിലെ വാഹനത്തിന്റെ ഗ്ലാസ് താഴാൻ തുടങ്ങി, അതിൽ നിന്നും മുഖം മറച്ച ഒരാൾ പുറത്തേക്ക് നീട്ടി പിടിച്ചിരിക്കുന്ന റിവോൾവർ കണ്ടപ്പോഴേക്കും ആൽബി ഞെട്ടി വിറക്കാൻ തുടങ്ങി....!!
"സ്റ്റോപ്പ് തെ കാർ....."
സബർബനിൽ നിന്നും ആക്രോശം

💬 Comments

View all comments