0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 29.5K

സോൺ ഫീൽ ആയിരുന്നു അവരെ തേടിയെത്തിയത്,
ആൽബിനും സ്റ്റെല്ലയും കുഞ്ഞും അടങ്ങുന്ന കൊച്ചു കുടുംബം അന്ന് ഒരുപാട് സന്തോഷത്തിലായിരുന്നു,
യാത്ര ക്ഷീണം മാറ്റാൻ ഒന്ന് ഉറങ്ങി എഴുന്നേറ്റതിനുശേഷം ആൽബി ബോസിനെ വിളിച്ചിട്ടുണ്ടായിരുന്നു,
'പേപ്പേഴ്സ് എല്ലാം റെഡിയായിരിക്കുന്നു കൃത്യം ഒരാഴ്ചക്കുള്ളിൽ തന്നെ യുഎസിലേക്ക് പറക്കണം '
സ്റ്റെല്ല സ്പോട്ട് റെസിഗ്നെഷൻ ഇടാമെന്ന് രണ്ടുപേരും നേരത്തെ തീരുമാനിച്ചിരുന്നു,

വെള്ളിയാഴ്ച രാവിലെ ആൽബി എഴുനേറ്റ് വന്നപ്പോഴേക്കും സ്റ്റെല്ലാ പോയിരുന്നു,
ഇന്ന് സ്റ്റെല്ലയുടെ ഓഫീസിലെ അവസാനത്തെ ദിവസമാണ്, എല്ലാവരെയും കണ്ട് സംസാരിച്ച് വൈകുന്നേരം ആകുമ്പോഴേക്കും അവൾ വരും,
ഇന്ന് വൈകുന്നേരം തന്നെ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു പോവുകയാണ്,
ഒരാഴ്ച അവിടെ കുടുംബത്തിനൊപ്പം അതിനുശേഷം എന്നെന്നേക്കുമായി ഇവിടെ നിന്ന് വിട പറയും,
അന്നേ ദിവസം ആൽബിൻ ഓഫീസിൽ എത്തിയപ്പോൾ എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു,
അവൻ വന്ന് കയറിയതും ' കൺഗ്രാറ്റ്സ് ' അറിയിച്ചു കൊണ്ട് കോവർക്കേഴ്സ് എല്ലാവരും ചുറ്റും കൂടി, അൽപ്പ സമയം അവർക്കൊപ്പം ചിലവഴിച്ച ശേഷം അവൻ ബോസിന്റെ റൂമിലേക്ക് നടന്നു,

" ആൽബി എല്ലാ പേപ്പറും റെഡിയായിട്ടുണ്ട് ടിക്കറ്റ് രണ്ടുപേർക്കും ഉള്ളത് കമ്പനി ബുക്ക് ചെയ്യും , എന്നത്തേക്കാണ് പോകാൻ നോക്കുന്നത്...?? "

" സർ ഞങ്ങൾ ഈ ഒരാഴ്ച നാട്ടിൽ തന്നെയായിരിക്കും വൈഫ് സ്പോട്ട് റിസൈൻ ഇട്ടിട്ടുണ്ട്, അതുകൊണ്ട് കുറച്ചു ദിവസം കുടുംബക്കാരുടെ എല്ലാം അടുത്ത് പോയിട്ട് പോകാമെന്നാ കരുതുന്നത്.."

"ഒക്കെ അങ്ങനെയാണെങ്കിൽ ഞാൻ അടുത്ത ആഴ്ച അവസാനത്തെക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം, ഒക്കെയല്ലേ...?? "

" തീർച്ചയായും താങ്ക്യൂ സാർ..."
മാനേജർ അവന് കൈനീട്ടിയെങ്കിലും അവൻ അവിടെ നിന്നും

💬 Comments

View all comments