0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 29.5K

പാക്ക് നീട്ടി,
ശിവാ അതിൽ നിന്നും ഒരെണ്ണം വായിലേക്ക് എടുത്ത് വച്ച് കത്തിച്ചു,

" മലേഷ്യൻ പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ടല്ലെ...??"

" ശിവാ നടന്നിരിക്കുന്നത് ഒരു മാസ്സ് ഷൂട്ട് ഔട്ട് അല്ലേ, തീർച്ചയായും അവർ കേസ് ഫയൽ ചെയ്യും പക്ഷേ നമുക്ക് ഫേവർ ആയി മാത്രമേ കേസ് വരികയുള്ളൂ.."

" സ്വാമി അതിനെപ്പറ്റി ശരിക്കും അന്വേഷിച്ചിരുന്നൊ...??? "

"യെസ്, ആ പെണ്ണിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിച്ചിരുന്ന രണ്ടു പോലീസുകാരെ അവന്മാർ അത്രയും ക്രൂരമായിട്ട് ആണ് കൊന്നിരിക്കുന്നത്, അതിന്റെ ദേഷ്യം ഉള്ളത് കൊണ്ട് തന്നെ പോലീസ് നമുക്ക് ഫേവറായിട്ടെ ഫയൽ എഴുതാൻ ചാൻസ് ഉള്ളൂ, പിന്നെ അതു മാത്രമല്ല അവസാനം നടന്നിരിക്കുന്ന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആ പയ്യൻ ഏറ്റെടുക്കുകയും ചെയ്തു, ഇനി ബാക്കിയുള്ളതെല്ലാം കുറച്ച് ക്യാഷ് ഇറങ്ങിയാൽ മുക്കാവുന്നതേയുള്ളൂ, പക്ഷേ കുറച്ച് അധികം എറിയേണ്ടി വരും ശിവാ..."
ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ട ശേഷം സ്വാമിയും പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് വായിലേക്ക് വച്ചു കത്തിച്ചു,

” എനിക്ക് ഭഗത്തിന്റെ കാര്യത്തിൽ ഇപ്പോഴും ടെൻഷൻ ഉണ്ട് സ്വാമി..."

" ഭഗത്തിന്റെ കാര്യം ഇപ്പോൾ ഒന്നും പറയാറായിട്ടില്ല ശിവാ, മൂന്നു ബുള്ളറ്റ് ആണ് ശരീരത്തിൽ നിന്നും എടുത്തിരിക്കുന്നത്, പിന്നെ പെരുമ്പാമ്പിന്റെ ജന്മം ആയതുകൊണ്ട് അങ്ങനെയൊന്നും ചാവത്തില്ല എന്തായാലും മിനിമം മൂന്നുമാസം എങ്കിലും ബെഡ് റെസ്റ്റ് വേണം എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്..."
പുക ആഞ്ഞുവലിച്ചുകൊണ്ട് സ്വാമി പതിയെ പുറകോട്ട് ചാഞ്ഞു കിടന്നു,
" ശരി എന്തായാലും പോവാം, ഈ അദ്ധ്യായം ഇവിടെ കഴിഞ്ഞു..."
സ്വാമി നിർദ്ദേശം നൽകിയതും

💬 Comments

View all comments