0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 11 [അധീര] [Climax]

Author : Adheera Read All Parts 28.2K

സമയം പതിയെ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു, ഏഴര ആയപ്പോൾ തന്നെ അവർ ഡ്രസ്സ് എല്ലാം പാക്ക് ചെയ്തു കഴിഞ്ഞിരുന്നു,
ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും സ്റ്റെല്ലയുടെ ഫോണിലേക്ക് ശിവയുടെ കോൾ വന്നു,

" ഹലോ ശിവാ...?? "
അപ്പുറത്ത് ശിവയുടെ ശബ്ദം,

"ഇപ്പോഴോ....?? ശരി,ഞാൻ ഒന്ന് നോക്കട്ടെ..."
ശിവയുടെ കോൾ കട്ട് ചെയ്തതിന് പുറമേ സ്റ്റെല്ല ഒരു കള്ളചിരിയോടെ ആൽബിയെ തിരിഞ്ഞുനോക്കി,

" എന്താ പെണ്ണേ..?? "

" അവൻ ജസ്റ്റ് ഒന്ന് കാണണമെന്ന് പറഞ്ഞു, ഞാൻ ഒന്ന് പോയി വരട്ടെ.."

" സ്റ്റെല്ലാ ഓൾറെഡി സമയം പോയിട്ടുണ്ട് , ഇതിനിടയ്ക്ക് അവിടെ പോയി നീ എപ്പോൾ ഇറങ്ങാനാണ്..?? "

" ആൽബി പ്ലീസ് ഞാൻ വേഗം പോയി, പെട്ടെന്ന് വരാം അവനോട് യാത്ര പറയാതെ എങ്ങനെയാ ആൽബി...??"
സ്റ്റെല്ലയുടെ ചോദ്യത്തിന്റെ ഉദ്ദേശം ആൽബിക്കും മനസിലായിരുന്നു,

" ശരി 5 മിനിറ്റ്, ഞാൻ പുറത്തു വെയിറ്റ് ചെയ്യാം...."

" താങ്ക്യൂ ആൽബി..."
അവൾ എത്രയും പെട്ടെന്ന് ഡോർ തുറന്ന് പുറത്തേക്കിറങ്ങി പോയി, ആൽബിൻ രണ്ടു ബാഗും കയ്യിൽ പിടിച്ച് റൂം ലോക്ക് ചെയ്ത് പതിയെ പുറത്തേക്കിറങ്ങി,
ശിവയുടെ റൂമിൽ എന്തായിരിക്കാം എന്ന് അവൻ ഇപ്പോൾ ചിന്തിക്കുന്നില്ല,
ഏകദേശം 10 മിനിട്ടോളം കഴിഞ്ഞതിനു ശേഷമാണ് സെല്ലയും ശിവയും റൂമിൽ നിന്ന് പുറത്തിറങ്ങുന്നത്,
സ്റ്റെല്ലാ ചുണ്ട് തുടച്ചുകൊണ്ട് ആൽബിയുടെ അടുത്ത് വന്നപ്പോൾ തന്നെ അവന് ഏകദേശം കാര്യങ്ങൾ മനസ്സിലായിരുന്നു,
എങ്കിലും അതിനെപ്പറ്റി ഒന്നും ചോദിക്കാനൊ പറയാനോ ആൽബിൽ നിന്നില്ല,
മൂന്നുപേരും ഒരുമിച്ച് റസ്റ്റോറന്റിലേക്ക് നടന്നു.

റസ്റ്റോറന്റിലെ ഒഴിഞ്ഞ മൂലയിൽ ആയി

💬 Comments

View all comments