0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 18.7K

വൈകുന്നേരം വരാം...!! പിന്നെ കുഞ്ഞിനെ നീ തന്നെ കൂട്ടിക്കോ.. ഇന്ന് നീ കുറച്ച് ലേറ്റ് ആവും എന്ന് ഞാൻ അവരുടെ അടുത്ത് പറയാം "

" ശരി.. ഒക്കേ എന്നാ..!! "
കാൾ കട്ട് ചെയ്ത് അവൾ ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ടു.

സ്റ്റെല്ല കട്ട് ചെയ്ത ഫോണും കൈയ്യിൽ
പിടിച്ച് കുറച്ചുനേരം എന്തൊക്കെയോ ചിന്തിച്ചു നിന്നു.

' താൻ എന്തിനാണ് അധികമായി ചിന്തിക്കുന്നത് ? '

' ശിവ അന്നൊരുവട്ടം അബദ്ധം പറ്റിയതാണെന്ന് പറഞ്ഞല്ലോ ഇനി അങ്ങനെ ഒരു അവസരം വരാതെ നോക്കിയാൽ പോരെ ? '

' ആദ്യമേ ഒരു അകലം പാലിക്കാം നിനക്കത് ചെയ്യാൻ കഴിയും സ്റ്റെല്ല...!! കർത്താവേ കൂടെയുണ്ടാകണമേ '
കഴുത്തിൽ അണിഞ്ഞിരിക്കുന്ന കൊന്തയിലേക്ക് അവൾ കൈകൾ ചേർത്ത് പിടിച്ചു.

" സ്റ്റെല്ലാ തന്നെ സാർ വിളിക്കുന്നുണ്ട്.."
അവളുടെ ശ്രെദ്ധ തിരിച്ചുകൊണ്ട് മറ്റൊരു സ്റ്റാഫിന്റെ വിളി വന്നതും അവൾ മാനേജരുടെ ക്യാമ്പിലേക്ക് നടന്നു.

ഡോർ തുറന്ന് അകത്തു കയറിയപ്പോൾ അവിടെ നേരെ ഓപ്പോസിറ്റ് ആയി ശിവ ഇരിക്കുന്നുണ്ടായിരുന്നു..

" സ്റ്റെല്ല..! സോ.. നാളെ മുതൽ.. യൂ ഷുഡ് ബി വിത്ത്‌ ഹിം.. നേരത്തെ എത്താൻ നോക്കണം.. നോ ലേറ്റ് ലോഗിൻ പിന്നെ ഇത്തവണ മറ്റേ കുട്ടി ഉണ്ടാവില്ല താൻ ഒറ്റക്ക് ആയിരിക്കും ശിവയെ അസിസ്റ്റൻറ് ചെയ്യുന്നത്..!! മാർതഹള്ളിയിലും ബലന്തൂരിലുമായി ഉള്ള നമ്മുടെ നിലവിലെ പ്രോജക്ടുകൾ ശിവ വിസിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് സോ ടേക്ക് കെയർ ഓഫ് താറ്റ് ആൻഡ് ലീവ് തെ റെസ്റ് ടൂ മി..!! ഒക്കെ "

"

💬 Comments

View all comments