0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 19.1K

ഓരോ വ്യക്തിയുടെയും അടുത്ത് പോയി ഭിക്ഷ യാചിക്കുന്നതുപോലെ പ്രോഡക്റ്റ്സ് പരിചയപെടുത്തുന്ന പാവങ്ങൾ...!! കസ്റ്റമേഴ്സിനെ കാത്തു കിടക്കുന്ന ഓട്ടോറിക്ഷകൾ.

ഈ ബാംഗ്ലൂരിന്റെ ഭംഗി വല്ലാത്തൊരു കാഴ്ച തന്നെയാണ് പരസ്പരം അറിയാത്ത ഒരുപാട് ജീവിതങ്ങൾ ഇന്ത്യയുടെ നാനാ ദിക്കിൽ നിന്നും വന്ന് കുറച്ച് സമയം കണ്ടുമുട്ടുന്നു....

കുറച്ചുസമയം ആരാരുമല്ലാതെ പക്ഷേ വേണ്ടപ്പെട്ടവരായി സമയം ചെലവഴിച്ച് വീണ്ടും തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് തിരികെ പോകുന്നു...!!!!!!!

" സ്റ്റെല്ല... നമുക്ക് ഈ പബ്ബിൽ കയറിയാലോ..? "
'ചിക്കാഗോ' എന്നേ പേരിട്ടിരിക്കുന്ന ഒരു ആഢംബരമായ ബിൽഡിങ്.

" ഇത് കണ്ടിട്ട് കുറച്ച് എക്സ്പെൻസിവ് ആന്ന് തോന്നുന്നുണ്ടല്ലോ.. ആൽബി ?? "

" നമുക്ക് കപ്പിൾ എൻട്രി പിടിക്കാം..!! പിന്നെ ചോദിച്ചാൽ കുറച്ച് ക്യാഷ് കൊടുക്കാം "

" വേണോ.. ആൽബി ?? "

" വാ.. പെണ്ണെ..!!! "
ആൽബിൻ അവളുടെ കയ്യിൽ പിടിച്ചു അങ്ങോട്ട് നടന്നു. അവർ പബ്ലിന്റെ രജിസ്റ്ററിൽ പേരും ഫോൺ നമ്പറും കൊടുത്തു ഉള്ളിൽ കയറി.

കുറച്ച് സമയം രണ്ടുപേരും കയ്യിൽ ഒരു ബിയർ പിടിച്ച് അകത്തെ കാഴ്ചകൾ നിരീക്ഷിച്ചു കൊണ്ടിരുന്നു.

" പെണ്ണേ ഡാൻസ് കളിച്ചാലൊ..? "

" എൻറെ ആൽബി ഒന്ന് പോയെ അവിടുന്ന് ഞാനില്ല..!! "

" വന്നെടി വല്ലപ്പോഴും ഒന്ന് ആഘോഷിച്ചില്ലെങ്കിൽ നമ്മളൊക്കെ എന്തിനാ മനുഷ്യനാന്ന് പറഞ്ഞ് ജീവിക്കുന്നത്.."
ആൽബി അവളുടെ സമ്മതത്തിന് കാത്തുനിൽക്കാതെ കൈപിടിച്ച് ഡാൻസ് ഫ്ലോറിലേക്ക് കൊണ്ടുപോയി.

ഒരു ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയോടെ അവർ രണ്ടുപേരും ഡാൻസ് ഫ്ലോറിലേക്ക് ആക്ടീവായി ഇറങ്ങി.

കുറച്ച് സമയം അവിടെ ചെലവഴിച്ച് മടുത്തു എന്ന് തോന്നിയപ്പോൾ

💬 Comments

View all comments