Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
തന്നെ നിന്നു പിന്നെ സ്വന്തം കവിളിൽ കൈകൊണ്ട് ആഞ്ഞാഞ്ഞ് അടിച്ചു...
" കൺട്രോൾ യുവർ ഇമോഷൻ ഇടിയറ്റ്.."
അവൻ തന്റെ കോട്ട് ഒരിക്കൽ കൂടി ശരിയാക്കിയ ശേഷം പതിയെ താഴേക്ക് നടന്നുവെന്ന് ബിൽ പേ ചെയ്തു.. പിന്നെ കാറിലേക്ക് കയറി.
കാർ മുന്നോട്ട് എടുത്ത് അവർ സൈറ്റിലേക്ക് പോയിക്കൊണ്ടിരുന്നു സ്റ്റെല്ല അവന്റെ ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു...!!
അവളുടെ മൂഡ് മാറിയിട്ടുണ്ട് എന്ന് അവന് കൃത്യമായി മനസ്സിലായി.. അതുകൊണ്ടുതന്നെ കുറച്ചു സമയത്തേക്ക് അവൻ മറ്റൊന്നും മിണ്ടാൻ പോയില്ല
സൈറ്റിലേക്ക് വന്ന് ഇറങ്ങിയതും അവൾ നേരെ സൂപ്പർ വൈസർ റൂമിലേക്ക് കയറി പോകാൻ തുടങ്ങി.. ഇത്തവണ അവൾ ശിവക്ക് വേണ്ടി കാത്തു നിൽക്കാൻ കൂട്ടാക്കിയില്ല..!!
അവൾ നേരെ കയറി ചെന്നതും അവിടെ ഉണ്ടായിരുന്ന സൈറ്റ് സൂപ്പർ വൈസെർസ് അവൾക്ക് ഹസ്തദാനം നൽകി സ്വീകരിച്ചു.
അവർ അകത്ത് കാത്തിരിക്കുമ്പോൾ തന്നെ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് ചവിട്ടി കെടുത്തി ശിവയും വന്ന് അകത്തേക്ക് കയറി..
അവിടെ മീറ്റിംഗ് നടക്കുമ്പോൾ പോലും ശിവയുടെ അടുത്തുനിന്ന് ഒരു അകലം പാലിച്ചിരിക്കുവാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു...
ഇടയ്ക്കപ്പെഴൊ സൂപ്പർവൈസർസ് പുറത്തേക്ക് ഇറങ്ങി പോയപ്പോൾ ശിവ അവളോട് മിണ്ടാൻ ശ്രമിച്ചു
" സ്റ്റെല്ല.. എടോ സോറി താൻ അത് കാര്യമായി എടുക്കല്ലേ "
സ്റ്റെല്ലക്ക് മറുപടി ഇല്ല.
" ഇങ്ങനെ മിണ്ടാതിരിക്കില്ലടോ താൻ എന്തെങ്കിലും പറ.."
ശിവ അവളോട് ഓരോന്നായി പുറകെ പുറകെ സംസാരിച്ച് സ്റ്റെല്ലയെ കൊണ്ട് മിണ്ടിക്കാൻ നോക്കിയെങ്കിലും അവൾ മുഖം കനപ്പിച്ച് കൊണ്ട് തന്നെ അവനെ മൈൻഡ് ചെയ്യാതെ അവിടെ
💬 Comments
View all comments