0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]

Author : Adheera Read All Parts 19.1K

ഉടക്കി ഇരുന്നു.

" സോറി എന്റെ ഭാഗത്ത് ആണ്.. മിസ്റ്റേക്ക്..!! എന്തോ ആ നിമിഷം അങ്ങനെ ചെയ്യണമെന്ന് തോന്നി പോയി "
ശിവ അവളോട് സംസാരിക്കാൻ ശ്രമിച്ചു.

" ശിവ ഇത് രണ്ടാം തവണയാണ്..!! ഞാൻ പ്രതികരിക്കുന്നില്ല എന്ന് കരുതി എന്തും ചെയ്യാം എന്ന് കരുതരുത്.. ഞാൻ അങ്ങനെ ഒരു പെണ്ണല്ല...!! "
അവളുടെ സ്വരം മാറി തുടങ്ങിയിരുന്നു.

ഇത്തവണ അവൾക്ക് മോശമായി തന്നെ ഫീൽ ചെയ്തിട്ടുണ്ട് എന്ന ശിവക്ക് കൃത്യമായി മനസ്സിലായി.

" സ്റ്റെല്ല.. ഞാൻ സോറി പറഞ്ഞല്ലോ ? താൻ അത് വിടെടോ..!! "

" സോറി പറഞ്ഞാൽ എല്ലാം തീരുമോ..?എനിക്ക് അങ്ങനെ അല്ല ശിവ..!! ഞാൻ.. കുറച്ചു അപ്സെറ്റ് ആണ്.. നമുക്ക് ഇത് പിന്നെ സംസാരിക്കാം "
അവൾ പിന്നീട് സംസാരിക്കാൻ കൂട്ടാക്കിയില്ല.

കുറച്ചു സമയം അവിടെ ഒരു മൂകത തളം കെട്ടി നിന്നു..കാർ അപ്പോഴും മുന്നോട്ട് ഓടി കൊണ്ടിരിക്കുകയായിരുന്നു....

" എനിക്ക് മനസ്സിലാകും.. സ്റ്റെല്ല..!! എന്തോ ആ നേരം എനിക്ക് വേറെ ഒന്നും ചിന്തിക്കാൻ പറ്റിയില്ല.."

" എന്ത് മനസിലാകും...??? ശിവ എന്ത് മനസിലാകും..?? നിയന്ത്രിച്ചേ പറ്റൂ..!! ഞാൻ നിങ്ങളുടെ അടുത്ത് ഇടപഴകുന്നത് എൻറെ ജോലിയുടെ ഭാഗമായിട്ടാണ്. എനിക്ക് ഒരു ഭർത്താവും കുഞ്ഞുമുണ്ട് നിങ്ങളുടെ കാശ് കണ്ടു കണ്ണ് മഞ്ഞളിക്കുന്ന... ഒരുപാട് സ്ത്രീകൾ ഈ നഗരത്തിൽ ഉണ്ടാവും എന്നെ ആ കൂട്ടത്തിൽ കണക്കാക്കരുത്..!! "
അത്രയും പറഞ്ഞു സ്റ്റെല്ല വീണ്ടും പുറത്തേക്ക് ഗ്ലാസിൽ കൂടി നോക്കിക്കൊണ്ടിരുന്നു.

ശിവ ഒന്നും തന്നെ മറുപടി മിണ്ടിയില്ല.. പകരം പതിയെ പൊയ്ക്കൊണ്ടിരുന്ന കാർ കുറച്ചു വേഗത്തിലേക്ക്

💬 Comments

View all comments