Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 3 [അധീര]
തൻറെ പെണ്ണിനെ മറ്റൊരുത്തൻ കൈപിടിച്ച് ഉള്ളിലേക്ക് കൊണ്ടുപോകുന്നത് ആൽബിൻ നിസ്സഹായൻ ആയി നോക്കി നിൽക്കേണ്ടി വന്നു....!!
എങ്കിലും അവൻ വിട്ടു മാറാൻ കൂട്ടാക്കിയില്ല റസ്റ്റോറന്റിന്റെ മറ്റൊരു വശത്തേക്ക് പോയാൽ... ഗ്ലാസ് ഡോറിൽ കൂടി ഉള്ളിൽ നടക്കുന്ന കാഴ്ചകൾ കുറച്ചെങ്കിലും കാണാം എന്ന് കരുതി അവൻ അങ്ങോട്ടേക്ക് ചെന്നു...
വാഷ് റൂമിന്റെ ഒരു സൈഡിൽ ഇട്ടിരിക്കുന്ന ബെഞ്ചിൽ ചവിട്ടി എത്തി വലിഞ്ഞു നോക്കിയാൽ അവിടെ ഇട്ടിരിക്കുന്ന സോഫ കാണാമായിരുന്നു...
അവൻ അവിടെ നിന്നും ഉള്ളിലെക്ക് എത്തിനോക്കി അവിടെ കണ്ടത് അവൻറെ ജീവിതത്തിലെ ഏറ്റവും വലിയ കാഴച്ചയായിരുന്നു.... !!!!!!!!!!!!
വി ഐ പി ലോഞ്ച് ആയതിനാൽ അവിടെ മറ്റ് രണ്ടുപേർ കൂടി ഉണ്ടായിരുന്നു അവരുടെ കൂടെ മറ്റു ചില സ്ത്രീകളും. അവരിൽ നിന്നും വിട്ടു മാറി ആൽബിൻ നിന്ന വശത്തേക്കാണ് ശിവ സ്റ്റെല്ലയെ കൊണ്ടു പോയത്...
ആ ഭാഗത്ത് അരണ്ട നിശാ വെളിച്ചത്തിലെക്ക് ശിവ അവളെ കൈ പിടിച്ച് കൊണ്ട് വന്നു..
അവൻ തന്റെ കോട്ട് അഴിച്ചു സോഫയിലേക്ക് ഇട്ടു.. പിന്നെ കറുത്ത ഷേർട്ടിന്റെ രണ്ട് കൈകളും മടക്കി.. മുട്ടോളം ആക്കി..!!
ടാറ്റു കുത്തിയ ഞരമ്പുകൾ എഴുന്ന് കാണുന്ന കയ്യിൽ ഒരു വില കൂടിയ വാച്ച് അതിന്റെ ഭംഗി എടുത്ത് കാണിച്ചു നിന്നു...
ആ ഇരുട്ടുള്ള കോണിലേക്ക് എത്തിയശേഷം അവൻ അവളെ അവന് അഭിമുഖം ആയി നിർത്തി വീണ്ടും അധരങ്ങളിലെക്ക് അമർത്തി ചുംബിച്ചു... !!
പബ്ബിലെ അരണ്ട നിശാ വെളിച്ചം.. സംഗീതത്തിനും മദ്യത്തിനും ഒപ്പം ശിവയുടെ കൂടെ ഉള്ള സ്റ്റെല്ലയുടെ നിമിഷങ്ങൾ കൂടുതൽ സങ്കീർണ്ണമായി കൊണ്ടിരുന്നു...
അടുത്ത് വന്ന് അവളുടെ
💬 Comments
View all comments