Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
വേണം അങ്ങോട്ട് പോ..!! "
അവൾ പുറത്തേക്ക് നോക്കി കൊണ്ട് തന്നെയാണ് മറുപടി കൊടുത്തത്.
എംജി റോഡിൽ നിന്നും ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ഹൈവേയിൽ കയറി വാഹനം റോയ്സ് പാപ്പന്റെ വീട് ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.
" എന്നെ എത്തുമ്പോൾ വിളിച്ചാൽ മതി.." അവൾ വാഹനത്തിന്റെ ഡോറിലേക്ക് തല ചരിച്ചു അവിടെ കിടന്നു.
മുഖത്തെ തളർച്ച വ്യക്തമാണെങ്കിലും ആൽബിൻ അതിനെപ്പറ്റി ഒന്നും ചോദിക്കാൻ പോയില്ല.. കാരണം താൻ കണ്ടറിഞ്ഞതിൽ കൂടുതൽ ഒന്നും ആയിരിക്കില്ലെന്ന് അവനു ഉറപ്പായിരുന്നു...!!
ബൊമ്മനഹള്ളി പാസ് ചെയ്തു മടിവാള സെക്കൻഡ് സ്റ്റേജിലേക്ക് കടന്ന്... അവർ റോയ്സ് പാപ്പന്റെ അപാർറ്റ്മെന്റിന്റെ മുറ്റത്തായി വണ്ടി നിർത്തി.
അവിടെ നിന്ന് കുഞ്ഞിനെയും കൂട്ടി, അവർ പെട്ടെന്ന് തിരികെ പോന്നു..
വീണ്ടും വാഹനം ഇലക്ട്രോണിക് സിറ്റി ഹൈവേയിലേക്ക് കയറി ഓടിക്കൊണ്ടിരുന്നു..
അന്ന മോൾ സ്റ്റെല്ലയുടെ മടിയിൽ ആയി ഇരിക്കുകയായിരുന്നു ഇത്രനേരം അമ്മയെം പപ്പയെം കാണാത്തതിന്റെ വിഷമം മുഖത്ത് വ്യക്തമാണ്...
കുഞ്ഞിനെ കൈകൾ കൊണ്ട് പൂണ്ട് അടക്കം കെട്ടിപ്പിടിച്ച് നെറ്റിയിൽ അവൾ അമർത്തി ചുംബിച്ചു കൊണ്ടിരുന്നു.
വാഹനം കുറച്ചു കൂടി മുന്നോട്ട് ഓടി തങ്ങളുടെ അപ്പാർട്മെന്റിന്റെ മുന്നിലേക്ക് കയറ്റി നിർത്തിയതും ഡോർ തുറന്ന് മോളെയും എടുത്ത് സ്റ്റെല്ല പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി..!!
രണ്ടുപേരും സ്റ്റെപ്പ് കയറി തുടങ്ങി എന്ന് കണ്ടതും ആൽബിൻ ബിൽഡിങ്ങിന്റെ പാർക്കിങ്ങിലേക്കായി വണ്ടി കയറ്റി അകത്തേക്ക് കൊണ്ടു വന്ന് സ്ഥിരം സ്പോട്ടിൽ നിർത്തിയിട്ടു.
വണ്ടിയിൽ നിന്നും പെട്ടെന്ന് പുറത്തിറങ്ങാതെ കുറച്ചു നേരം സ്റ്റിയറിങിൽ കൈ വച്ച് അവൻ
ഉള്ളിൽ തന്നെയിരുന്നു..
പെട്ടെന്ന് എന്തോ ഓർത്ത പോലെ പോക്കറ്റിൽ നിന്നും ബാക്കിയുണ്ടായിരുന്ന *****
💬 Comments
View all comments