0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 17.6K

എന്താണെങ്കിലും മുന്നോട്ടു തന്നെ.. നേരെ ഓഫീസിലേക്ക് വന്നുകയറി പതിവുപോലെ വാഷ് റൂമിൽ പോയി ഒന്ന് ഫ്രഷായി അവൾ തൻറെ ക്യാബിനിൽ ഇരിപ്പുറപ്പിച്ചു '

കോർപരെറ്റിന്റെ പല വിധ തിരക്കുകളുമായി സമയം മുന്നോട്ടു പോയിക്കൊണ്ടിരുന്നു 'കണ്ടുമുട്ടരുത് ' എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു എങ്കിലും ഇടയ്ക്ക് ചുറ്റുപാടും ശിവ ഉണ്ടോ എന്ന് അവൾ ശ്രെദ്ധിച്ചിരുന്നു...

ഓഫീസിലെ തിരക്കുകൾക്കിടയിൽ വളരെ സജീവമായി ഓരോ കാര്യങ്ങളുമായി സ്റ്റെല്ല മുന്നോട്ടു ഓടിക്കൊണ്ടിരുന്നു..

ഇടയ്ക്ക് രണ്ട് മൂന്ന് തവണ മാനേജരുടെ ഓഫീസിൽ കയറി ഇറങ്ങി അടുത്ത ആഴച്ചയിലേക്ക് കുറച്ചു ദിവസം ലീവ് അവൾ ചോദിച്ചു വാങ്ങിട്ടുണ്ടായിരുന്നു...!!
ആൽബിക്ക് മെസ്സേജ് അയച്ചു ലീവ് ഏകദേശം സെറ്റ് ആയെന്ന് അറിയിക്കുകയും ചെയ്തു..!!

ആ ദിവസം മുഴുവനും എപ്പോഴെങ്കിലും ശിവയെ കണ്ടുമുട്ടുമെന്നും അപ്പോൾ എങ്ങനെ പ്രതികരിക്കണം എന്നും എല്ലാം ആദ്യമേ പ്ലാൻ ചെയ്തു വച്ചിരുന്നു എങ്കിലും അവനെ കൺമുന്നിൽ പോലും കാണാതിരുന്നത് ശരിക്കും അവൾക്ക് ഒരു അതിശയം ആയി തോന്നിയിരുന്നു........!!!

വൈകുന്നേരത്തോടെ ജനറൽ ഷിഫ്റ്റിന്റെ ടൈം പ്രകാരം എല്ലാവരും ലോഗൗട്ട് ചെയ്തു തുടങ്ങിയിട്ടുണ്ടായിരുന്നു..

സ്റ്റെല്ലയും തന്റെ ജോലി കഴിഞ്ഞതും ലോഗ് ഓട്ട് ചെയ്ത് പുറത്തേക്കിറങ്ങി..
തിളങ്ങി നിൽക്കുന്ന നീലാകാശം.. അതിനു താഴെ ജോലി തീർന്ന സന്തോഷത്തിൽ വീട്ടിലേക്ക് വച്ചു പിടിക്കുന്ന ആളുകൾ.....

താഴെ കമ്പനിയുടെ മുൻവശത്തേക്ക് എത്തിയതും അവൾ ഒന്ന് ഞെട്ടി... പാർക്കിംഗിൽ നിർത്തിയിട്ടിരിക്കുന്ന കറുത്ത ബി എം ഡബ്ല്യു...!!!
പൊടുന്നനെ സ്റ്റെല്ലയുടെ നെഞ്ചിടിപ്പ് കുതിച്ചുയരാൻ തുടങ്ങി കൈകൾ ചെറുതായി വിറച്ചു തുടങ്ങി...
" എന്റെ ദൈവേമെ ശക്തി തരണേ..." കൈയുടെ ഉൾവശം വിയർക്കുന്നു കാലുകൾ മുന്നോട്ട് ചുവടുവെക്കാൻ

💬 Comments

View all comments