0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 17.9K

വേഗതയിൽ മുന്നോട്ട്  കുതിച്ചു.....

മനസ്സിൻറെ ഏതോ ഒരു കോണിൽ  അകാരണമായ ഒരു  ടെൻഷൻ ശക്തമായി ഉടലെടുക്കുന്നത് സ്റ്റെല്ല  ഇതിനോടകം  തിരിച്ചറിഞ്ഞിരുന്നു.....!!!!!!

മെയിൻ. ഹൈവെയിൽ നിന്നും ഇറങ്ങി പ്രൈവറ്റ് റോഡിൽ കൂടി സഞ്ചരിച്ച്  അത്യധികം  ലക്ഷ്വറി ആയ ഒരു വീടിൻറെ മുന്നിലേക്ക് ആ വാഹന വ്യൂഹം  ഒരു പ്രേത്യക ശബ്ദത്തോടെ  ടയറുകൾ നിരക്കി നിന്നു...

അതിൽ നിന്നും പുറത്തേക്ക് ചാടിയിറങ്ങിയ  കറുത്ത കോട്ടും സൂട്ടും ധരിച്ച ഇരുപതോളം ആളുകൾ കൈകളിൽ ബേസ് ബോൾ ബാറ്റുമായി കെട്ടിടത്തിനുള്ളിലേക്ക് ഓടി കയറി.....

അവസാനത്തെ കാറിൽ നിന്നും പുറത്തേക്കിറങ്ങിയ ഭഗത് പുറകിലെ ഡോർ തുറന്നു കൊടുത്തതും  ശിവ പുറത്തേക്ക് ഇറങ്ങി.. പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത്  വായിലേക്ക് വച്ച് കത്തിച്ചു..!!

അപ്പോഴേക്കും ശിവയുടെ ആളുകൾ ആ വീടിന്റെ  വാതിൽ തകർത്ത് അകത്ത് കയറിയിരുന്നു....!!

നിശബ്ദതയെ ബേധിച്ച്.. അകത്ത് നിന്നും മനുഷ്യമാരുടെ മരണ വേദനയുള്ള കരച്ചിലും എന്തൊക്കെയോ അടിച്ചു തകർക്കുന്ന ഒച്ചകളും വ്യക്തമായി കേൾക്കാമായിരുന്നു..

വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് താഴേക്കിട്ട് ചവിട്ടിക്കെടുത്തി ഡിക്കി  തുറന്നു അതിൽ നിന്നും മറ്റൊരു ബേസ് ബോൾ ബാറ്റ് കെയിലേക്ക് എടുത്ത്  ശിവ ഭഗത്തിനൊപ്പം ആ കെട്ടിടത്തിനുള്ളിലേക്ക് കയറി...

ഓരോ ചുവടും മുന്നോട്ട് വെക്കുമ്പോഴും ഇരുവശങ്ങളിലുമായി ചോര ഒലിപ്പിച്ച് കിടക്കുന്ന എതിർ സംഘത്തിലെ ആളുകൾ..

അവൻ പിന്നെയും രണ്ടുനില മുന്നോട്ട് നടന്നു കയറി ഓരോ ഫ്ലോറിലും അടിച്ചു തകർക്കപ്പെട്ട രീതിയിൽ കിടക്കുന്ന കമ്പ്യൂട്ടറുകൾ ലക്ഷ്വറിയായ ഇലക്ട്രോണിക് ഗഡ്ജറ്റുകൾ.. ഫർണിച്ചറുകൾ ആ ഭവനത്തിന്റെ സൈഡ് വശങ്ങളിലെ ഗ്ലാസ്സുകൾ പോലും അടിച്ച് തകർത്തിരിക്കുന്നു...

മൂന്നാം നിലയിലേക്ക് എത്തിയതും അവിടെ ശിവയുടെ ആളുകൾ

💬 Comments

View all comments