Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
"
" എൻറെ ആൽബി ഞാൻ അല്ലെങ്കിൽ തന്നെ ഇവിടെ തിരക്കും പ്രാന്തും പിടിച്ചിരിക്കുക അതിനിടയ്ക്ക് നീ കൂടി ചൊറിയാൻ വരല്ലേ " എത്രയും പെട്ടെന്ന് ആ വിഷയം സംസാരത്തിൽ നിന്നും ഒഴിവാക്കണമെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു.
" ശരി ഞാൻ ഇറങ്ങുവാ.. കുഞ്ഞിനെ ഞാൻ ആക്കണോ ? "
അവൾ സൈഡ് ബാഗ് എടുത്തിട്ട് ഐഡി കാർഡ് ധരിച്ചു പോകാൻ ഇറങ്ങി.
" വേണ്ട ഞാൻ കൊണ്ടുവിട്ടുകൊള്ളാം നീ കൂട്ടിയാൽ മതി "
ആൽബിയുടെ മറുപടിക്ക് അവൾ കവിളിൽ രു ചുംബനം നൽകി പുറത്തേക്ക് ഇറങ്ങി..
പെട്ടെന്ന് ഓടി തിരികെ വന്ന് അന്ന മോൾക്ക് കുറച്ചു ചുംബനങ്ങൾ കൂടി നൽകി..
ഓഫീസിലെക്ക് ഉള്ള വഴിയിൽ സ്കൂട്ടി ഓടിക്കുമ്പോൾ സ്റ്റെല്ലയുടെ മനസ്സിൽ ആൽബിയുടെ ചോദ്യം ഉരുണ്ട് കൂടി കൊണ്ടിരുന്നു...
സാധാരണ ശനിയാഴ്ച്ച ജോലി ചെയ്യാറില്ല ഇന്ന് സ്റ്റാഫ് ഷോർട്ടജ് ഉള്ളത് കൊണ്ട് ആണ് തന്നോട് വരാൻ പറഞ്ഞിരിക്കുന്നത്...
ഇന്നും കൂടി കഴിഞ്ഞാൽ പിന്നെ ഒരാഴ്ച ലീവ് ആണ് സമാധാനം...!!
സ്റ്റെല്ല ഓഫീസിലേക്ക് വന്ന് കയറിയപ്പോഴേക്കും കമ്പനിയുടെ മുൻ വശത്തായി നിർത്തിയിട്ടിരിക്കുന്ന കറുത്ത ബിഎംഡബ്ല്യു അവൾ ശ്രദ്ധിച്ചിരുന്നു..
പക്ഷേ കുറച്ചു ദിവസങ്ങളായി അത് അവിടെ തന്നെ കാണുന്നതുകൊണ്ട് അവൾ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറിപ്പോയി...
പതിവുപോലെ വാഷ് റൂമിൽ പോയി താൻ സുന്ദരി തന്നെയാണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അവൾ തന്റെ ക്യാബിനിൽ എത്തി ലോഗിൻ ചെയ്തു...
ഫോണെടുത്ത് ആൽബിക്ക് വൈകുന്നേരത്തേക്ക് വാങ്ങേണ്ട കുറച്ച് സാധനങ്ങൾ ലിസ്റ്റ് അയച്ചു...
കുഞ്ഞിനെ കൊണ്ടു വിട്ടിട്ട് മെസേജ് അയക്കണം എന്ന്
💬 Comments
View all comments