Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
തല ഉയർത്താതെ നിശബ്ദയായി തന്നെ ഇരുന്നു.
" നിന്റെ മറുപടി അത് നിൻറെ മുഖത്തുനിന്നും എനിക്ക് വായിച്ചെടുക്കാൻ സാധിക്കും.. പെണ്ണേ എനിക്ക് നിന്നോട് ഒരു കൊതിയുണ്ട്....
അത് പക്ഷേ ഒരിക്കലും നിന്നെ ഉപദ്രവിക്കാൻ അല്ല കുറച്ചുനാൾ എങ്കിലും എന്റേതായി കാണാനും നിന്നോട് അത് പ്രകടിപ്പിക്കാനും ഒരാഗ്രഹം...!! പക്ഷേ ഇപ്പോഴും ഞാൻ പറയുന്നു ഒരിക്കലും ഞാൻ നിന്നെ ഫോഴ്സ് ചെയ്യില്ല "
അവളുടെ മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് ആവണം അവൻ ഡ്രൈവിംഗിൽ തന്നെ ശ്രെദ്ധ കേന്ദ്രീകരിച്ചു.
" ഇതു നിനക്കായി വാങ്ങിയതാണ് "
ശിവ വണ്ടിയുടെ ഫ്രണ്ടിൽ ഒരു കവർ എടുത്ത് അവൾക്കായി നൽകി.
കവറിന്റെ പുറത്ത് ഒരു ജ്വല്ലറിയുടെ പേരുള്ളതിനാൽ എന്തോ ഒരുതരം ആഭരണം തന്നെയാണ് ഉള്ളിൽ എന്നത് അവൾക്ക് ഉറപ്പായിരുന്നു...
" ശിവ എനിക്കിത് വേണ്ട.. "
അവൾ അത് വാങ്ങാൻ കൂട്ടാക്കിയില്ല..!!
കവർ കയ്യിൽ പിടിച്ച് ശിവ കുറച്ച് സമയം കാത്ത് നിന്ന ശേഷം വീണ്ടും തിരികെ വച്ച് വണ്ടി മുന്നോട്ട് എടുത്ത് ഓടിച്ചു കൊണ്ടിരുന്നു
" എനി വേ തന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.. "
" എന്താണ്...?? "
" തനിക്ക് ശരിക്കും സ്ട്രോബെറിയുടെ ടേസ്റ്റ് ആണ് കേട്ടോ ഇപ്പോഴും അതിൻറെ രുചി എൻറെ വായിൽ നിന്നും പോയിട്ടില്ല...!! "
ശിവ കള്ളച്ചിരിയോടെ അത് പറഞ്ഞപ്പോൾ സ്റ്റെല്ലയുടെ മുഖത്ത് കനത്ത ലജ്ജ നിറഞ്ഞു.. നാണം കൊണ്ട് അവളുടെ മുഖം ചുവന്നു.
അവൾ ലാപ്ടോപ്പ് നെഞ്ചോട് ചേർത്ത് പുറത്തേക്ക് തന്നെ നോക്കി നിന്നു..
" എന്തിനാ ഇത്ര ജാഡയും ഗമയും ഒക്കെ
💬 Comments
View all comments