Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]
ചെയ്യണം എന്ന് അറിയില്ല കാരണം ചില സമയങ്ങളിൽ ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു... എന്റെ ഫാമിലിയെ മറന്ന് ഞാൻ വേറെ എന്തോക്കെയൊ... എനിക്ക് എനിക്ക്..."
പറഞ്ഞു മുഴുമിക്കാൻ ആവാതെ അവൾ വിക്കി.
" ഇട്സ് ഒക്കെ സമയം എടുക്ക് എന്നിട്ട് എന്നോട് ഓപ്പൺ ആയി തന്നെ സംസാരിക്ക് ഞാൻ അതാണ് നിന്നിൽ നിന്നും എക്സ്പെക്റ്റ് ചെയുന്നത്.. "
ശിവ അവൾക്ക് കാറിൽ നിന്നും ടിഷ്യു എടുത്ത് നൽകി.
" എന്റെ ഇപ്പൊഴത്തെ മനസ്സ് എന്താണ് എന്ന് പോലും എനിക്ക് പോലും പറയാൻ പറ്റുന്നില്ല.. നിന്നെ കാണാൻ ആഗ്രഹിച്ചു പക്ഷേ കാണുമ്പോൾ ഭയം.. പരിധികൾ കടന്ന് എല്ലാം കൈ വിട്ട് പോകുന്നത് പോലെ...!! ശിവ ഒന്ന് ഞാൻ പറയാം ഇത് കാരണം എന്റെ കുടുംബ ജീവിതം കളയാൻ എനിക്ക് പറ്റില്ല..!! മാത്രമല്ല എനിക്ക് എൻറെ ഭയങ്ങളെ അതിജീവിച്ചേ പറ്റൂ... "
അവൾ അവനോട് മനസ്സ് തുറന്ന് സംസാരിക്കുന്നുണ്ടെങ്കിലും ശിവ മറുപടിയൊന്നും പറയാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
" വിലകൂടിയ ആഭരണങ്ങളും ഡ്രസ്സുകളും ഏതൊരു പെണ്ണിനെയും പോലെ എന്നെയും മോഹിപ്പിക്കും പക്ഷെ അത് കൊണ്ട് മാത്രം എൻറെ സമ്മതത്തെയും ശരീരത്തെയും വാങ്ങാൻ കഴിയില്ല.. ഞാൻ ആയിട്ട് നിന്നെ ആഗ്രഹിക്കുന്നത് വരെ അത് കൊണ്ട് കാര്യവുമില്ല "
എന്തോ ഭാരം ഇറക്കി വച്ച പോലെ സ്റ്റെല്ല ദീർഘ ശ്വാസം എടുത്ത് വിട്ടു.
അവർക്കിടയിൽ കുറച്ചു സമയം ഒരു കനത്ത മൂകത തളം കെട്ടി നിന്നു.
" സ്റ്റെല്ല നിന്നെ സ്നേഹിക്കാൻ എനിക്ക് നിൻറെ സമ്മതം ആവശ്യമില്ല... പക്ഷേ നിന്റെ സമ്മതമില്ലാതെ ഒരിക്കലും
💬 Comments
View all comments