0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Author : Adheera Read All Parts 18.1K

ബോബി പറഞ്ഞ പ്രകാരം തൻറെ ഫാന്റസി എന്താണെന്ന് ഇപ്പോൾ ആൽബിക്ക് വളരെ കൃത്യമായി മനസ്സിലായിട്ടുണ്ടായിരുന്നു..

ഇനി ആകെ വേണ്ടത് ഇതു മുന്നോട്ടു കൊണ്ട് പോകണോ വേണ്ടയോ എന്നുള്ള  തീരുമാനം മാത്രമാണ്....
അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു ഫസ്റ്റ് ലേക്ക് ഗിയർ മാറ്റി ഹൈവേയിലേക്ക് കയറ്റി മുന്നോട്ടു പോയി......!!!!!!!!!

രണ്ടു മൂന്ന് ദിവസം അടുപ്പിച്ച്  റിയൽ എസ്റ്റേറ്റുമായി  ബന്ധപ്പെട്ട് ചില തിരക്കുകളായിരുന്നു ശിവ  ബാംഗ്ലൂരിന് പുറത്ത് പുറത്തുനിന്നും വരുന്ന ഒരു ടീമുമായി  ഡീലിംഗ്സ്  ഉണ്ടായിരുന്നതിനാൽ..
മറ്റ് തിരക്കെല്ലാം സ്വാമിയേ ഏൽപ്പിച്ച് അവൻ റിയൽ എസ്റ്റേറ്റിലെക്ക് പൂർണ ശ്രെദ്ധ കൊടുത്തു....

ഇമ്പോര്ടന്റ്റ്‌ ഡീൽ ആയിരുന്നതിനാൽ തന്നെ  സ്റ്റെല്ലയുടെ  ഓഫീസിലേക്ക് പോകാനോ  മറ്റു പ്രോജക്ടിലെക്ക് എൻഗേജ്ഡ് ആവാനൊ ആ സമയം  ശിവ നിന്നില്ല..

ചെറിയ  ഇടവേളക്കുശേഷം തൻറെ ഫാം ഹൗസിൽ  ചെറിയൊരു മീറ്റിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴാണ്  ആണ് ശിവയുടെ ഫോണിലേക്ക്  ഭഗത്തിന്റെ കോൾ വരുന്നത്..

ശിവ  കോൾ അറ്റൻഡ് ചെയ്ത് ഇയർ പോഡ് ചെവിയിലേക്ക് വെച്ചു.
" ആ ഭഗത് പറ..!! "

"  ചേട്ടാ ഞാൻ അവനെപ്പറ്റി കൂടുതൽ അന്വേഷിച്ചു അത്യാവശ്യം കാര്യങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്...!! "

" ശരി..! നീ എവിടെയാ ഉള്ളത്..? ഞാൻ ഇപ്പോൾ വീട്ടിലേക്ക് എത്തും അങ്ങോട്ട്  എത്തിയേക്ക്  "
ശിവ ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുക്കാനും കാര്യങ്ങൾ നേരിട്ട് അറിയാനും ആയി കാൾ കട്ട് ചെയ്ത്  അവിടെ നിന്നും  വേഗം തിരിച്ചു.

മെയിൻ ഹൈവേയിൽ കൂടി ശിവയുടെ കാർ  മുന്നോട്ടു പോയിക്കൊണ്ടിരുന്നു ഏകദേശം ഒരു  മണിക്കൂറോളം സഞ്ചരിച്ച് വലിയ ഒരു ബംഗ്ലാവിന്റെ മുറ്റത്തേക്ക് അവന്റെ  കാർ 

💬 Comments

View all comments