Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
പോർഷും ആയി കാണുന്നത് പക്ഷേ.....!!
അയാൾ ഒന്ന് നിർത്തിയതും എല്ലാവരും ഒരെ ഭാവത്തോടെ ആളുടെ മുഖത്തോടെ നോക്കി.
" തെ ഫ്യൂച്ചർ ഇസ് ബെലന്ദൂർ ആൻഡ് മാർത്ത ഹള്ളി ടിൻ ഫാക്ടറിയിൽ നിന്നും ആരംഭിച്ചു മാർത്ത ഹള്ളി വരെ നിൽക്കുന്ന പടു കൂറ്റൻ വ്യവസായങ്ങൾ 2020 മുതൽ 2025 വരെ സിറ്റിയുടെ ഈ സൈഡിലേക്ക് ഷിഫ്റ്റ് ചെയ്തിരിക്കുന്ന ആളുകളുടെ എണ്ണം 15000 + ആണ്..!! സ്റ്റിൽ തേ ടു നോട്ട് ഹാവ് എ പ്രോപ്പർ ലിവിങ് സ്പേസ് ആൻഡ് താട്സ് ഔർ മാർകറ്റ്..!! "
ബിസിനസിന്റെ മാർകെറ്റും അത് എക്സിക്യൂട്ട് ചെയ്യാൻ പോകുന്ന രീതിയെയും ഒപ്പം തങ്ങൾ എത്ര സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കുമെന്നും അയാൾ സംസാരിച്ചു.
ചില ഇടങ്ങളിൽ ഇങ്ങോട്ട് ചോദ്യങ്ങൾ ചോദിച്ചും സംശയ നിവാരണം നടത്തിയും ഫിലിപിൻസിൽ നിന്നും വന്നവർ കാര്യങ്ങളെല്ലാം സംസാരിച്ചു തുടങ്ങിയിരുന്നു..
പ്രധാനപ്പെട്ട ഭാഗം എത്തിയപ്പോഴെക്കും സ്വാമിയും ശിവയും ഇൻവെസ്റ്റെഴ്സിനെ സംസാരിച്ചു വീഴ്ത്തിയിരുന്നു..
നിലവിൽ ചെയ്ത് കൊണ്ടിരിക്കുന്ന കൺസ്ട്രക്ഷൻസിന്റെ രീതിയും ബഡ്ജറ്റും അവർക്ക് വിശദീകരിച്ചു നൽകി..!!
ഷെയർ സമ്പന്ധമായ കാര്യങ്ങളെ പറ്റി സ്വാമി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഡോറിന്റെ വാതിലിൽ മുട്ട് കേട്ട് എല്ലാവരും ഒരേ സമയം അങ്ങോട്ട് നോക്കിയത്..!!
" മെയ് ഐ കം ഇൻ ? "
വാതിൽ പകുതി തുറന്നു ഉള്ളിലേക്ക് തല ഇട്ട് നിൽക്കുന്ന ഒരു പെൺരൂപം..
" യെസ് പ്ലീസ് "
സ്വാമി മറുപടി നൽകിയതും അവൾ ചെറിയ ചിരിയോടെ അകത്തേക്ക് കയറി ശിവയുടെ സമീപത്തായി ഇരുപ്പുറപ്പിച്ചു.
ശിവ തൻറെ കൈകൾ നീട്ടി അവൾക്ക് ഹസ്തദാനം നൽകി
💬 Comments
View all comments