0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 21.9K

പറഞ്ഞാൽ എങ്ങനെയാണ് പറ്റുക..??"

"  താൻ ബോർഡ് മീറ്റിങ്ങിന്റെ സമയത്ത് ഒരു പെൺകുട്ടി വന്ന് കണ്ടിരുന്നോ..? "

"  ഞാൻ ശ്രദ്ധിച്ചിരുന്നു..!! "

"  അവരുടെ പേര് മോനിക്ക..!!  ശിവയുടെ റിക്വസ്റ്റ്  പ്രകാരം ഹെഡ് ഓഫീസിൽ നിന്നും ഡയറക്ടറായി വന്നിരിക്കുന്നതാണ് , ഐ നോ ഹൗ ഇറ്റ് ഫീൽസ് ബട്ട്  ക്ലൈന്റ് റിക്വസ്റ്റ് ചെയ്യുന്നതേ മാത്രമേ നമുക്ക്  ചെയ്യാൻ കഴിയു..!!  മാത്രമല്ല താൻ ഇപ്പോൾ ചെയ്യാൻ പോകുന്നതും SCG  ഗ്രൂപ്പിന് വേണ്ടി തന്നെയല്ലേ...?? "
മാനേജർ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു.

അവളുടെ മുഖത്ത് പ്രകാശമെല്ലാം  കെട്ട് അടങ്ങിയിരുന്നു..തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് വ്യക്തം..!!!

"  സ്റ്റെല്ല....??? എനിക്കിപ്പോൾ പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയില്ല.. ഞാൻ ശിവയോട് സംസാരിച്ചു നോക്കാം എന്തായാലും നാളെ മുതൽ യൂ ഷുൾഡ് ബി വിത്ത് സ്വാമി...ഓക്കെ..!! വേറെ എന്തെങ്കിലും  ഉണ്ടൊ ? "

" നോ സർ..!! "
കനത്ത നിരാശയോടെയും  ദേഷ്യത്തോടെയും ആണ് സ്റ്റെല്ല  പുറത്തേക്കിറങ്ങിയത്.

അവൾ പുറത്തിറങ്ങി ശിവയുടെ നമ്പറിലേക്ക് വിളിച്ചു എങ്കിലും അവൻ കോൾ എടുത്തില്ല ഒന്ന് രണ്ട് തവണ വിളിച്ചു നോക്കിയെങ്കിലും അപ്പുറത്ത് മറുപടി ഒന്നും തന്നെ ഇല്ല.

രണ്ടുമൂന്നു തവണ ശിവയുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും എടുക്കാത്തതിനാൽ അവൾ നേരെ തന്റെ ക്യാബിനിലേക്ക് പോയി സീറ്റിൽ ഇരിപ്പുറപ്പിച്ചു.

അവിടെയിരുന്ന് കൈവിരലുകൾ ശക്തിയായി ഞൊടിച്ചു കൊണ്ട് അവൾ  ടെൻഷൻ അടിച്ചു കൊണ്ടിരുന്നു..
ഇടയ്ക്ക് ഫോൺ എടുത്തു നോക്കിയപ്പോൾ ആൽബിയുടെ രണ്ടു മിസ്കോൾ വന്ന് കിടക്കുന്നത് കണ്ടു.

സ്റ്റെല്ല അപ്പോൾ തന്നെ ആൽബിയെ തിരിച്ചു വിളിച്ചു..
"  പെണ്ണേ കുഞ്ഞിനെ

💬 Comments

View all comments