0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 21.9K

സ്റ്റെല്ല അവനുള്ള ചായ എടുത്തു വച്ചിട്ടുണ്ടായിരുന്നു..
"  പുതിയ ഒരുത്തി വന്നു കയറിയിട്ടുണ്ട് അവളുടെ  വിചാരം എന്തോ വലിയ സംഭവമാണെന്നാ.. അവളുടെ  മുടി അഴിച്ചുള്ള  നടപ്പും പെരുമാറ്റൊം  എല്ലാം കൂടി ഇപ്പം മല മറിക്കും "
അവളുടെ  സംസാരം കേട്ട് ആൽബിക്ക് ഉള്ളിൽ ചിരി പൊട്ടുന്നുണ്ടായിരുന്നു.

"  പെണ്ണെ.. നീ ശിവയോട് ഒന്ന് സംസാരിച്ചു നോക്കൂ ചിലപ്പോൾ വേറെ എന്തെങ്കിലും നിൻറെ ഭാഗത്തു മിസ്റ്റേക്ക് വന്നിട്ടുണ്ടെങ്കിലോ.. ?? "

" സംസാരിച്ചു..!! അങ്ങനെയൊന്നുമില്ല ആൽബി ഞാനെൻറെ വർക്കിന്റെ കാര്യത്തിൽ പക്കാ ആണ്..അറിയാതെ പോലും മിസ്റ്റെക്ക് വന്നാൽ ഞാൻ അത്  ഇരുന്ന് കറക്റ്റ് ചെയ്യും.. അപ്പോഴാ.. "
അവളുടെ  മുഖം ഇപ്പോഴും നിരാശയിൽ ആണ്.

"  ശരിക്കും ആലോചിച്ച് നോക്ക് ചിലപ്പോൾ ശിവയ്ക്ക് വേണ്ട എന്തെങ്കിലും  നീ ചെയ്ത് കൊടുത്ത്  കാണില്ല...  അതിപ്പോൾ നീ ശ്രദ്ധിക്കാത്ത എന്തെങ്കിലുമൊരു മൈനൂട്ട് പോയിൻറ് ആവാമല്ലോ..?? "
ദ്വയാർത്ഥത്തിലാണ് അത് പറഞ്ഞതെങ്കിലും അതിന്റെ ഭാവമൊന്നും  മുഖത്ത് വരാതിരിക്കാൻ ആൽബി ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.

ഇപ്പോൾ സ്റ്റെല്ലയോട്  ഇങ്ങനെ സംസാരിക്കുമ്പോൾ പോലും തനിക്കൊരു തരം ലഹരി വരുന്നത് അവൻ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു..

" എന്ത്..  കൊടുത്ത്  കാണില്ല എന്ന്..?? "
സ്റ്റെല്ല എന്തോ ആലോചിച്ച് നിന്ന ശേഷം  ആൽബിക്ക്  മറുപടി കൊടുത്തു.

"  എന്തെങ്കിലും ശിവ നിന്നോട് നേരത്തെ ചെയ്യാനോ അല്ലെങ്കിൽ ആവശ്യപ്പെട്ട എന്തെങ്കിലും കാര്യം "
സ്റ്റെല്ലയുടെ  കൂടെയുള്ള ഈ എലിയും പൂച്ചയും കളി ആൽബി മനസ്സിൽ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.

ആൽബി പറഞ്ഞു കഴിഞ്ഞപ്പോൾ സ്റ്റെല്ല എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്നത് അവൻ കണ്ടു..
തന്റെ മുന്നിൽ കൊണ്ടു

💬 Comments

View all comments