0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 21.9K

മെസ്സേജിനും മറുപടിയൊന്നും ഇല്ലാത്തതിനാൽ അവനെ  നേരിട്ട് കാണാനായി തന്നെ സ്റ്റെല്ല കാത്തു നിന്നു..!!

എങ്കിലും ഈ ഒരു സമയത്തിനുള്ളിൽ തനിക്ക് അസൈൻ ചെയ്ത  സ്വാമിയുടെ കോർമംഗല പ്രോജക്ടിനെ പറ്റി അവൾ മനസ്സിലാക്കുകയും പഠിക്കുകയും  ചെയ്തിരുന്നു..
നിലവിൽ താൻ ബെലന്ദൂരിൽ അടെൻഡ് ചെയ്തത്  വച്ചുനോക്കുമ്പോൾ സിമ്പിൾ ആയ പ്രോജക്ട് ആണ്..പക്ഷേ ശിവയുടെ കൂടെയുണ്ടായിരുന്ന കംഫർട്ടബിൾ കിട്ടുന്നില്ല..!!

സ്വാമി എല്ലാത്തിനെയും സ്ട്രറ്റ് ഫോർവേഡ് രീതിയിൽ  കാണുന്ന വ്യക്തിയാണ് അതുകൊണ്ടുതന്നെ ഒരു വർക്കിംഗ് പ്രെഷർ  വന്നതുപോലെ അവൾക്ക് തോന്നി..!!

നാലാം  ദിവസം അവൾ കഫ്റ്റീരിയയിൽ  ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ശിവയെ കാണുന്നത്.. കൂടെ മോനിക്കയും ഉണ്ട്.. സ്റ്റെല്ല അവനെ  കണ്ടെങ്കിലും ശിവ അവളെ  ശ്രദ്ധിച്ചിരുന്നില്ല...!

അപ്പോൾ തന്റെ മെസ്സേജ് കാണാത്തത് കൊണ്ടല്ല റിപ്ലൈ വരാത്തത് എന്ന് അവൾക്ക് വ്യക്തമായി മനസ്സിലായി..
വല്ലാതെ കളിയും ചിരിയും തമാശകളും പറഞ്ഞ് ഒരുപാട് പരിചയം ഉള്ളത് പോലെ  വളരെ അടുപ്പത്തോടെയാണ് മോനിക്കയുടെ  പെരുമാറ്റം..

ഉള്ളിൽ തരിച്ചു കയറിയ ദേഷ്യവും സങ്കടവും സ്വാഭാവികമായ കുശുമ്പും കൊണ്ട് അവളുടെ  മുഖം ചുവന്നു വന്നു..!!

കുറച്ചു സമയം അവിടെ നിന്ന് അവരെ ശ്രെദ്ധിച്ച ശേഷം  അവൾ താഴെ ഗ്രൌണ്ട് ഫ്ലോറിലേക്ക് പോയി..
ആൽബിയെ ജസ്റ്റ്‌ ഒന്ന് വിളിച്ചു സംസാരിച്ച് വീണ്ടും  തന്റെ വർക്കിങ് ഫ്ലോറിലേക്ക് പോവാൻ  ആയി അവൾ ലിഫ്റ്റിനു അടുത്തേക്ക് നടന്നതും..

ലിഫ്റ്റ് തുറന്ന് ശിവയും മോനിക്കയും പുറത്തേക്ക് വന്നു.. മോനിക്കയുമൊത്ത് വർത്തമാനം പറഞ്ഞ്  പുറത്തേക്ക് വന്ന ശിവ,  സ്റ്റെല്ലയെ  കണ്ടതും തൻറെ വലതു കൈ ഉയർത്തി അവൾക്ക് ജസ്റ്റൊരു ഹായ് നൽകി...

സ്റ്റെല്ലയും  തിരിച്ച്  കൈ ഉയർത്തി കാണിച്ചു

💬 Comments

View all comments