0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22.5K

കയ്യിലേക്ക് എടുത്തു..

"വാട്ട് എ പെർഫെക്റ്റ് ഡിസൈൻ..!! "

അതിന്റെ ഭംഗി ഒന്ന് കൂടി ആസ്വദിച്ച ശേഷം അതുപോലെ തന്നെ ബോക്സിൽ അടച്ചു തിരികെ കവറിലേക്ക് ഇട്ടു വച്ചു.

ഞായറാഴ്ച  ആരംഭിച്ച മഴ ചൊവ്വാഴ്ച  വരെയും ഇട വിട്ട് പെയ്തുകൊണ്ടേയിരുന്നു മണ്ണിലേക്ക് പുതുമഴ പെയ്തിറങ്ങി പച്ച മണ്ണിന്റെ  പ്രത്യേകതരം ഊർജ്ജമുള്ള മണം ഭൂമിയിൽ എങ്ങും നിറഞ്ഞു...

നഗരപ്രദേശങ്ങളിൽ വെള്ളം കെട്ടിയും ഇട വഴികളിൽ നിറഞ്ഞു നിന്നും  നിറഞ്ഞു ബാംഗ്ലൂരിന്റെ മണ്ണ് തണുത്ത് തുടങ്ങിയിരുന്നു..

ചൊവ്വാഴ്ച്ചയോടെ തന്റെ പീരിയഡ്സ് പൂർത്തിയായിരുന്നതിനാൽ ശരീരവും മനസ്സും പുതിയ ഉണർവ്വിൽ  ആയിരുന്നു സ്റ്റെല്ല..!!
ഓഫീസിലേക്ക് എത്തുമ്പോഴേക്കും ഇപ്പോൾ  അവളുടെ  മനസ്സിലെക്ക് എന്തൊക്കെയോ ചിന്തകൾ ഓടിയെത്തുമായിരുന്നു.

പല തവണ ശിവയ്ക്ക് മുഖം കൊടുക്കാതിരിക്കാൻ  അവൾ പരമാവധി ശ്രദ്ധിച്ചു..
അന്ന്  ഉച്ചവരെ ഓഫീസിൽ തിരക്കുകൾ ആയിരുന്നെങ്കിലും മഴ ഉള്ളതുകൊണ്ട് തന്നെ രണ്ട് ദിവസം  സൈറ്റ് വിസിറ്റ്  ഉണ്ടായിരുന്നില്ല.

പെട്ടെന്ന്  എന്തോ ഓർത്തത് പോലെ സ്വന്തം സീറ്റിൽ നിന്നും എഴുനേറ്റ്  അവൾ  മാനേജരുടെ ക്യാബിനിലേക്ക് നടന്നു. " സർ ഞാൻ പറഞ്ഞിരുന്ന ലീവിന്റെ കാര്യം എന്തായി..?? "

" വ്യാഴാഴ്ചയല്ലേ..?? "

" അതേ സർ "
അവൾ പ്രേതീക്ഷയോടെ മറുപടി നല്കി കാത്ത് നിന്നു.

" ഒക്കെയ്..!!  താൻ എടുത്തോ പിന്നെ ആ സ്വാമിയോട് ഒന്നു പറഞ്ഞേക്കണം..!! "

"  അതു കുഴപ്പമില്ല ഞാൻ നേരത്തെ സ്വാമിയോട് സംസാരിച്ചിരുന്നു ആൾക്ക് കുഴപ്പമൊന്നുമില്ല.. എന്ന് പറഞ്ഞു "

" പെർഫെക്ട് !! അങ്ങനെയാണെങ്കിൽ താൻ ഓഫ് എടുത്തോളൂ.."
മാനേജർക്ക് താങ്ക്സ് പറഞ്ഞ്  അവൾ പുറത്തേക്കിറങ്ങി.

' വ്യാഴാഴ്ച

💬 Comments

View all comments