Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
ഞാൻ പോട്ടെ പിന്നെ നീ പറഞ്ഞത് പ്രകാരം ഡബ്ലിയു എം എക്സിൽ അങ്ങനെ ഒരു പയ്യൻ ഉണ്ടെങ്കിൽ ഞാൻ അന്വേഷിക്കാം..!! അതുവരെ ആൽബിയോട് കാര്യങ്ങൾ ഒന്നും പറയേണ്ട "
അവന്റെ നിർദ്ദേശത്തിന് അനുസരണയുള്ള ഭാര്യയെ പോലെ പെണ്ണ് തലകുലുക്കി അനുസരിച്ചു.
അവൾക്ക് കൈ വീശി കാണിച്ച ശേഷം ശിവ ഡോർ തുറന്ന് അകത്തേക്ക് കയറിയതും വണ്ടി മുന്നോട്ട് എടുത്തു.. പോയി
സ്കോടയും ബിഎംഡബ്ലിയും പുറകെ പുറകെ ഇലക്ട്രോണിക് സിറ്റിയിൽ നിന്നും കോർമംഗല ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഭഗത്ത് ഗ്ലാസിൽ കൂടി ശിവയെ നോക്കി.
" എന്താ ചേട്ടാ അവരുടെ കൂടെ റൂമിലേക്ക് പോകാതിരുന്നത് ?? "
അതിനു മറുപടിയായി ശിവ ചിരിക്കുകയാണ് ചെയ്തത്.
" നിനക്ക് ഈ പെണ്ണുങ്ങളുടെ സൈക്കോളജി അറിയില്ല ഭഗത്..!! നല്ലോണം പാകമാവട്ടെ ആ വിഭവം "
" അല്ല ചേട്ടാ ചിലപ്പോൾ പുള്ളിക്കാരി ഈ കാര്യം ആൾടെ ഹസ്ബന്റിനോട് സംസാരിച്ചാലോ ?? "
" തീർച്ചയായും അവൾ സംസാരിക്കും ..!! എങ്ങനെ ചോദിച്ചാലും സംസാരിച്ചാലും ആൽബിൻ അങ്ങനെ ഒരാളെ അറിയുമെന്നൊ അല്ലെങ്കിൽ അവന് പങ്ക് ഉണ്ടെന്നോ സമ്മതിക്കാൻ പോകുന്നില്ല... അവൻറെ രഹസ്യം ആണ് നമ്മുടെ സുരക്ഷ..!!"
ശിവ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു.
കുറച്ചു കൂടി ഓടിയ ശേഷം ഭഗത് റോഡ് സൈഡിലേക്ക് ഒതുക്കി കാർ നിർത്തി. ഏകദേശം അഞ്ചു മിനിറ്റോളം കഴിഞ്ഞതും ഒരു ബൈക്ക് വന്ന് അവർക്ക് സൈഡിലായി നിർത്തി..
അതിൽ നിന്നും ഹെൽമറ്റ് താഴ്ത്തി കാറിനകത്തേക്ക് ഒരു കൈ നീണ്ടു.. രണ്ട് വിരലിലും സ്വർണ്ണ മോതിരം
💬 Comments
View all comments