Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
കുറച്ച് സമയത്തേക്ക് അവർ രണ്ടുപേരും പരസ്പരം മിണ്ടിയില്ല.
" ആൽബി സത്യം പറ നിനക്ക് എന്തെങ്കിലും ഇമ്മാതിരി പരിപാടി ഉണ്ടോ..?? "
ഇത്തവണ അവളുടെ ചോദ്യം മയത്തിലായിരുന്നു.
" എൻറെ പെണ്ണെ ചുമ്മാ വെറുതെ ചൊറിയാൻ നിൽക്കല്ലേ ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത് നിൻറെ കയ്യിൽ കൊടുക്കാനും പിന്നെ ഞാൻ തന്നെ നിൻറെ കയ്യിൽ നിന്ന് വാങ്ങും എന്നൊക്കെ നീ കരുതുന്നുണ്ടോ..?? ഞാൻ അത്രയ്ക്ക് മണ്ടനാണോ "
" സജിനെ എനിക്കൊന്നു കാണണം നാട്ടിൽ നിന്നു വരുമ്പോൾ ആൽബി എന്നോടൊന്നു പറയണമേ..!! വന്നു വന്ന് ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കേണ്ട എന്ന് അറിയാൻ പറ്റാത്ത അവസ്ഥയായി "
സ്വയം പറഞ്ഞു കൊണ്ട് അവൾ ടർക്കിയുമെടുത്ത് ബാത്ത് റൂമിലേക്ക് കയറി.
ഡോർ അടച്ചു അവൾ കുളി തുടങ്ങി എന്നുറപ്പായതും ആൽബി ഫോൺ എടുത്ത് വേഗം പുറത്തേക്ക് ഇറങ്ങി..
സജിന്റെ നമ്പറിലേക്ക് വിളിച്ചു എങ്കിലും അപ്പുറത്ത് മറുപടിയൊന്നും ഉണ്ടായില്ല... ഏകദേശം 10 മിനിറ്റ് കഴിഞ്ഞതും.. അവൻറെ നമ്പറിൽ നിന്നും തിരിച്ചു കോൾ വന്നു.
" സജിനെ നിനക്ക് ജിതിൻ എന്ന് പറഞ്ഞൊരു തായോളിയെ അറിയാമോ..?? "
കോൾ എടുത്തതും ചെറിയ ദേഷ്യത്തിൽ ആയിരുന്നു ആൽബി സംസാരിച്ചത്.
" ഇല്ലാലോ ചേട്ടായി..!! "
" എന്താ നീ പറഞ്ഞ ആ ഏജന്റ് പയ്യൻറെ പേര്..?? "
" വിഷ്ണു എന്നൊ മറ്റൊ ആന്ന് തോന്നുന്നു.. എനിക്ക് കറക്റ്റ് അറിയില്ല..!! എന്നാ പറ്റി ചേട്ടായി..?? "
സജിന്റെ മറുപടി കേട്ടതും കുറച്ച് സമയത്തേക്ക് ആൽബിക്ക് എന്തൊക്കെയോ മനസിലാവാതെ വന്നു.
' പരസ്പരം
💬 Comments
View all comments