0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Author : Adheera Read All Parts 22.8K

ഫിലിപ്പീൻസിലേക്ക് തിരിച്ചു പോകാനുള്ള പരുപാടി  നോക്കുന്നുണ്ട് സൊ എനിക്ക് വരാൻ കഴിയില്ല "
മറുപടി അവൾ തീരെ പ്രതീക്ഷിച്ചിരുന്നതല്ല  എന്നത് മുഖഭാവം മാറിയപ്പോൾ തന്നെ ശിവക്ക്  മനസ്സിലായി.

"ഓഹ്.. ഒക്കെയ്.. ശരി ഞാൻ പോകുവാ..!! "
പുഞ്ചിരി മാഞ്ഞ മുഖത്തോടെ അവൾ പോകാൻ തുടങ്ങി.

"സ്റ്റെല്ല...  വെള്ളിയാഴ്ച മുതൽ ഈ പ്രോജക്ട് നിന്റേതാണ് സമയത്തിന് വന്നു നോക്കിക്കോണം  "
ശിവ ചെറിയ ചിരിയോടെ അവളോട് പറഞ്ഞു.
തീരെ പ്രതീക്ഷിക്കാത്ത  കാര്യം കേട്ടതും മോണിക്കയുടെ മുഖം വാടിയതിന്റെ കാരണം അവൾക്കു മനസ്സിലായി.

"  ഓ നമ്മൾ ചെറിയ ചെറിയ പ്രോജക്ട് ഒക്കേ  ചെയ്തോളാം ശിവ..!!  ഇത് നിങ്ങളെ പോലെ വലിയ ആൾക്കാർ  തന്നെ ചെയ്താൽ മതി " അവൾ മുഖം കോച്ചി പിടിച്ചു.

"  ചെയ്യുമോ എന്ന് ചോദിക്കുകയല്ല ചെയ്തത്  നിൻറെ പ്രോജക്ടാണ് ചെയ്തേ പറ്റുവൊള്ളൂ.. വെള്ളിയാഴ്ച മുതൽ മോണിക്ക സ്വാമിയുടെ ആയിരിക്കും..!!  നീ എൻറെ കൂടെ തന്നെ വേണം "
അത് പറയുമ്പോൾ അവന്റെ സ്വരം വല്ലാതെ കനത്തിരുന്നു.

"  ശരി നോക്കാം..!!  ഞാൻ പോട്ടെ "
അവൾ അതും പറഞ്ഞ് തിരികെ പോകാൻ തുടങ്ങി.

" പെണ്ണേ ഉച്ചയ്ക്ക് ലഞ്ച്  ഇറങ്ങുമ്പോൾ വിളിക്ക് "

" ശരി ഞാൻ പറയാം "
ഒരു കള്ളച്ചിരിയോടെ അവൾ കാറിൽ  നിന്നും ഇറങ്ങി തന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു.

ശിവയ്ക്ക് വാക്ക് നൽകിയത് പോലെ ഉച്ചയ്ക്ക് ലഞ്ചിനിറങ്ങുമ്പോഴേക്കും സ്റ്റെല്ല അവനു  മെസ്സേജ് അയച്ചിരുന്നു..
അവളുടെ  മെസ്സേജ് കിട്ടിയതും ശിവ അവൾക്കരികിലേക്ക് എത്തുകയും ചെയ്തു.

പോലീസ് സ്റ്റേഷനിൽ നടന്ന കാര്യങ്ങളും

💬 Comments

View all comments