Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]
അധികം സമയം ആണ് കാണിക്കുന്നെ.."
" അയ്യോ ഇപ്പൊ എന്താ ചെയ്യാ..?? "
അവളും ആകെ വിഷമിച്ചു തുടങ്ങിയിരുന്നു.
" ഒരു കാര്യം ചെയ്യാം ഞാൻ പെട്ടെന്ന് പോയി വാങ്ങിയിട്ട് വരാം ആകെ 15 മിനിറ്റ് ദൂരമല്ലേ ഉള്ളൂ..!! ഞാൻ വേഗം പോയിട്ട് വരാം "
" ആൽബി അത് വേണോ..?? "
പുറത്ത് പോകാൻ ഉള്ള ആൽബിയുടെ തീരുമാനം സ്റ്റെല്ലയ്ക്ക് അംഗീകരിക്കാൻ പറ്റിയില്ല.
ശിവയുടെ സ്വഭാവം അറിയുന്നതു കൊണ്ട് തന്നെ ഇപ്പോൾ താൻ അവൻറെ കൂടെ തനിച്ചാവുന്നത് നല്ലതിനല്ല എന്ന് ഉള്ളിൽ നിന്ന് ആരോ പറയും പോലെ...
" അതു കുഴപ്പമില്ല ആൽബി കുറച്ച് സമയം ആയാലും വേണ്ടില്ല ഓർഡർ ചെയ്താൽ മതി "
സ്റ്റെല്ല അത് സമ്മതിച്ചില്ല എങ്കിലും ആൽബിയുടെ മനസ്സ് ആദ്യമെ സജ്ജമായിരുന്നു ഇനി പുറകോട്ട് പോകുന്നതിനെ പ്പറ്റി അവൻ ചിന്തിക്കാൻ കൂട്ടാക്കിയില്ല..
" എടീ ഞാൻ വേഗം പോയിട്ട് വരാം നീ അതുവരെ ശിവക്ക് കമ്പനി കൊടുത്തിരിക്ക്.. ഒന്നുമില്ലെങ്കിലും നിൻറെ ബോസ് അല്ലേ " അതിനോടകം ആൽബി ഹാളിൽ ക്യാമറ വൃത്തിയായി സെറ്റ് ചെയ്തിരുന്നു..
അപ്പോഴേക്കും മഴ കുറച്ചു ശക്തി പ്രാപിച്ച് തുടങ്ങിയിരുന്നു.. ആൽബി ഒന്നും അറിയാത്തത് പോലെ അന്ന മോളെയും അവൻറെ കൂടെ എടുത്തു.
" ആൽബി കുഞ്ഞിനെ എന്തിന് കൊണ്ടു പോകുന്നതാ..?? "
" എനിക്കൊരു കമ്പനിക്കാണ് പെണ്ണേ..!! കാറിനല്ലെ പോണേ.. എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?? "
ആൽബിക്ക് കാര്യങ്ങൾ മുൻകൂട്ടി കാണാൻ പറ്റുന്നുണ്ടായിരുന്നു.. എങ്കിലും അവൻ അവളോട് അറിയാത്ത പോലെ ചോദിച്ചു.
" അതല്ലാ
💬 Comments
View all comments