0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 18.2K

നിറഞ്ഞ മുഖം അവൾക്കും തിരികെ കൊടുത്തു ശേഷം അവൾ പോയി എന്ന് ഉറപ്പായതും ഒരു ചിരിയോടെ ആ ഫയൽ എല്ലാം തന്നെ സിസ്റ്റത്തിലേക്ക് അപ്‌ലോട് ചെയ്ത് കേറ്റാൻ തുടങ്ങി..

കൃത്യം ഒരു മണിക്കൂർ കഴിഞ്ഞതും ശിവയുടെ ഫോണിൽ നിന്നും അവൾക്ക് കോൾ വന്നതും സ്റ്റെല്ല ഫോൺ ചെവിയോട് ചേർത്തൂ..

" ഇട്സ് ടൈം "
അപ്പുറത്ത് ശിവയുടെ ശബ്ദം.

" യെസ്.. ഓൺ മൈ വേ "
അവൾ തൻറെ ലാപ്ടോപ്പും സൈഡ് ബാഗും ഒരു കൈയിൽ ഫോണുമെടുത്ത് താഴേക്ക് നടന്നു നെഞ്ചിടിപ്പ് കൂടി വല്ലാത്ത അവസ്ഥയിലായിരുന്നു സ്റ്റെല്ല...

ഒരു പെണ്ണ് തന്റെ പൂർണ്ണമായ പ്രണയത്തോടുകൂടി അവനെ ആദ്യമായി കണ്ടുമുട്ടുന്ന നിമിഷം പോലെ അവളുടെ കണ്ണുകളിൽ പ്രതീക്ഷയും അകമഴിഞ്ഞ സന്തോഷവും..
ഒറ്റ ചിരിയിൽ പതിയുന്ന അനുരാഗത്തിന്റെ കൊടിയ നിമിഷങ്ങൾ..

" ശിവ.. എനിക്ക് വല്ലാതെ ടെൻഷൻ ആവുന്നു.. "
അവൾ തന്റെ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു പതിയെ നടന്നു.

" എന്തിന് ടെൻഷൻ..??? "

" എനിക്ക് അറിയില്ല...!! "
നിശാഭാവത്തിന്റെ പതിവ് പോലെ മൃദുലമായി കാട്ടുപാതയിലൂടെ വരുന്ന കാറ്റിന്റെ മൃദുസംഗീതം പോലെയായിരുന്നു അവൾ ഓരോ അടിയും മുന്നോട്ട് വച്ചത്..

" ഇപ്പോഴും നാണമാണോ..?? "
അവന്റെ ചോദ്യം.

" എനിക്ക് അറിയില്ല..!! "
കണ്ണുകളിൽ പരസ്പരം കാണുന്നതിന്റെ ആധിയും ഹൃദയത്തിൽ ഒരചഞ്ചലമായ കാത്തിരിപ്പിന്റെ ഇടി മുഴക്കവും.....

" ശിവ..... ഇങ്ങോട്ട് നോക്ക്.."
അവളെ കണ്ടു മുട്ടിയപ്പോൾ അവന്റെ ഹൃദയം ഒരു ക്ഷണം നിശ്ചലമായി..
വെളിച്ചത്തിന്റെ വിടര്‍ച്ചയിൽ അവളുടെ മുഖം പ്രകാശിച്ചു... അവളെ സമീപിച്ചപ്പോൾ, നോട്ടങ്ങളിൽ

💬 Comments

View all comments