Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
വന്ന ശേഷം അപാർറ്റ്മെന്റും പരിസരവും ഒന്നു കൂടി നോക്കി ഉറപ്പ് വരുത്തിയ ശേഷം ശിവയുടെ നമ്പറിലേക്ക് കോൾ ചെയ്തു എങ്കിലും നമ്പർ കിട്ടുന്നുണ്ടായിരുന്നില്ല..
ഭഗത്ത് വീണ്ടും അകത്തേക്ക് കയറിയതും സ്വാമി അവിടെ ഉണ്ടായിരുന്നു.
" സ്വാമി ചേട്ടൻ എവിടെയാണ്..??"
" അറിയില്ലല്ലോ ഭഗത്ത്..!! എന്താ വിളിച്ചു നോക്കിയില്ലേ ? "
" ആ വിളിച്ചിരുന്നു ഫോൺ കിട്ടുന്നില്ല..!! എവിടെയാണ് എന്താണ് എന്ന് എന്തെങ്കിലും അറിവുണ്ടോ "
അവൻ ആകെ ടെൻഷനിൽ ആയിരുന്നു.
" എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ ??"
ഭഗത്തിന്റെ പെരുമാറ്റത്തിൽ സ്വാമികൾ എന്തോ പന്തികേട് തോന്നി.
" പ്രശ്നം ഉണ്ട് സ്വാമി..!! എത്രയും പെട്ടെന്ന് ചേട്ടനെ കാണണം മെലാക്കയിൽ കാര്യങ്ങൾ വഷളായി കൊണ്ടിരിക്കുകയാണ് "
" എന്ത് പറ്റി..?? "
" സാം ബ്രദർസ് ലാൻഡ് ചെയ്തിട്ടിട്ടുണ്ട്..!! ഇപ്പോൾ അവർ ജോർജ് ടൗണിൽ ഉണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ അവർ മെലാക്കയിൽ എത്തും "
ഭഗത്ത് പറഞ്ഞു അവസാനിപ്പിച്ചതും സ്വാമി പിടക്കുന്ന നെഞ്ചോടെ ഒരു ദീർഘ നിശ്വാസം എടുത്ത് വിട്ടു.
' എന്തിനെ ആണോ ഇത്രയും നാൾ ഭയന്നത് അത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു '
" ശിവ അറിഞ്ഞോ..?? "
" ഇല്ല അറിയിക്കണം..!! "
അവർ രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വീടിൻറെ മുറ്റത്തേക്ക് ഒരു ഫോർഡ് എൻഡവർ പതിയെ കയറി വന്നു..
വാഹനത്തിന്റെ ഡോർ തുറന്ന് ശിവ പുറത്തേക്ക് ഇറങ്ങിയതും ഭഗത്ത് വേഗം അടുത്തേക്ക് ചെന്നു.
" ചേട്ടാ ഫോണിൽ വിളിച്ചിട്ട് എടുത്തില്ലാല്ലോ
എന്ത് പറ്റി..?? "
" കുറച്ചു തിരക്കായിരുന്നു ഭഗത്..
💬 Comments
View all comments