Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
ചെയ്യാനാ പെണ്ണെ...??? "
" ആം അതൊക്കെ ഞാൻ സെറ്റ് ആക്കാം അങ്ങ് എത്തിയാൽ പോരേ ?? "
" ഉവ്വാ..!! ഈസ്റ്ററിനോ നീയും ആൽബിം വന്നില്ല.. പിന്നെ ഞാനാ ചെറുക്കനെ കണ്ടു മോളെ, മേനേം വൃത്തിം ഒക്കെ ഒണ്ട് അവന്റെ കുടുംബവും വളരെ ഭക്തിം വിശ്വാസം ഒക്കെ ഉള്ള കൂട്ടരാ.. "
അപ്പുറത്ത് മമ്മിയുടെ കണ്ട് പിടുത്തം അവൾക്ക് ചെറുതായി ചിരി വന്നു.
" ആം.. നല്ലതാ..!! ഞാൻ എന്നായാലും വരും , അതിനു മുൻപ് ലീവ് ഒന്ന് സെറ്റ് ആക്കണം.."
" വരണം കൊച്ചേ . നീയില്ലെങ്കിലവിടെ പൂർണ്ണമാകില്ല.. കളിച്ചു വളർന്നൊരല്ലെ.. പിന്നെ എല്ലാവർക്കും ഒരെ പോലെത്തെ ഡ്രെസ്സ് ഒക്കെ നോക്കണം,.. പള്ളിക്കലെയ്ക്ക് ഉള്ളത്.. "
" ശരി ഞാൻ അതൊക്കെ പെട്ടെന്നു കണ്ടോളാം മമ്മി ചുമ്മാ ടെൻഷൻ ആവണ്ട.."
" എന്നാ ശരി കൊച്ചേ... നാളെ ഡീറ്റൈൽ ആയിട്ട് പറയാവെ എവിടെ വച്ചാണ് എന്തൊക്കെ വേണേന്നൊക്കെ ഒക്കെ..
ഞാൻ വിളിക്കാവേ.. "
അതും പറഞ്ഞു അവർ കോൾ കട്ട് ചെയ്തതും സ്റ്റെല്ല എന്തോ കാര്യമായി ആലോചിച്ചു കൊണ്ടിരുന്നു...
കുറച്ചു നേരം അവിടെ ചെറിയ മൂകത തളം കെട്ടി നിന്നു.. ഓഫീസ് അടുക്കാൻ ആയതും ശിവ കാറിന്റെ സ്പീഡ് പറ്റെ കുറച്ചതും അവന്റെ മുഖത്തു ചെറിയ ടെൻഷൻ ആവുന്നതും സ്റ്റെല്ല ശ്രെദ്ധിച്ചു..
" അപ്പോൾ വീട്ടിലേക്ക് പോകാൻ ഉറപ്പിച്ചൊ..? "
അവന്റെ ശബ്ദം അവളെ ചിന്തയിൽ നിന്നും ഉണർത്തി.
" ആ പോകണം..!! നാട്ടിൽ കുറച്ച് പരിപാടിയൊക്കെ ഉണ്ട് അന്ന മോളുടെ ബർത്ഡേക്ക് ആണ്
💬 Comments
View all comments