0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 18.9K

അടുത്ത കടയിൽ നിന്നും ഓരോ സിഗരറ്റും ചായയും വാങ്ങി രണ്ടു പേരും കാറിലെക്ക് ചാരി നിന്നു.

" നീ എന്നാ കാര്യമായിട്ട് പറയാനുണ്ടെന്ന് പറഞ്ഞത് ?? "
ആൽബിയുടെ ചോദ്യത്തിന് കുറച്ചു സമയം സജിനു മൗനം ആയിരുന്നു മറുപടി.

" ചേട്ടായി ഞാൻ പറയുന്ന കാര്യം കേട്ട് ദേഷ്യം പിടിക്കരുത് മാത്രമല്ല ഇതിൽ എനിക്ക് ഡയറക്ടറായി പങ്കുമില്ല "

" നീ കാര്യം പറ !! "

" ചേട്ടായി ഞാൻ മറ്റവനെ കണ്ടിട്ടുണ്ടായിരുന്നു അവൻ രണ്ടു ദിവസം മുമ്പ് ബാംഗ്ലൂരിൽ വീണ്ടും എത്തിയിരുന്നു അന്ന് ഞങ്ങൾ എല്ലാവരും ഒന്ന് കൂടി "
അവന്റെ സംസാരത്തിൽ സീരിയസ്നെസ്സ് ആൽബിയെം ആ മൂഡിൽ എത്തിച്ചു.

" എന്നിട്ട് ?? "

" ചേട്ടായി അന്ന് വിളിച്ചതിന്റെ കാര്യം എല്ലാം എനിക്ക് മനസ്സിലായി.. വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ചേട്ടായി എന്നോട് എന്തെങ്കിലും പറയാൻ വിട്ടു പോയിട്ടുണ്ടോ ?? "
അവൻറെ സംസാരത്തിൽ വളരെയധികം ടെൻഷൻ വരുന്നത് ആൽബി ശ്രദ്ധിച്ചു.

കാര്യങ്ങൾ താൻ ഉദ്ദേശിക്കുന്നത് പോലെ തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് ആൽബിക്ക് മനസ്സിലായി..

" ആ പയ്യൻ തന്നെയാണ് സ്റ്റെല്ലക്ക് സാധനം കൊടുത്തത് അല്ലേ ?? "
ആൽബി അങ്ങോട്ടേക്ക് കയറി ചോദിച്ചതും സജിൻ ചെറിയ ഞെട്ടലോടെ അവനെ നോക്കി.

" അതേ ചേട്ടായി അവൻ എൻറെ അടുത്ത് കാര്യം പറഞ്ഞു പക്ഷേ എനിക്ക് മനസ്സിലാവാത്ത കുറച്ചു കാര്യങ്ങൾ കൂടി ബാക്കിയുണ്ട്..!! അവൻ പറയുന്നത് സ്റ്റെല്ല ചേച്ചി ആൽബിൻ ചേട്ടായിയുടെ വൈഫ് ആണെന്ന് അവനറിയാം എന്നും പെട്ടെന്ന് ഗോവയ്ക്ക് തിരിച്ചു പോകേണ്ടത്

💬 Comments

View all comments