0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 18.9K

കുറെ കാര്യങ്ങൾ തിരിച്ചും മറിച്ചും ചോദിച്ചു.. എനിക്കും നിനക്കും എന്തെങ്കിലും വള്ളിക്കെട്ട് ഏർപ്പാടുണ്ടോ ? ലഹരി ഉപയോഗമുണ്ടോ ? അങ്ങനെ ഒരു നൂറുകൂട്ടം കാര്യങ്ങൾ "
ചായ കുടിച്ചു തീർത്ത് ആൽബി കാറിന്റെ ബോണറ്റിലെക്ക് ചാരി കൈ കെട്ടി നിന്നു.

" അയ്യോ എന്നിട്ട് ചേട്ടായി എന്താ പറഞ്ഞത്?? "

" ഞാൻ പരമാവധി പറഞ്ഞു ഒഴിവാക്കാൻ നോക്കിയിട്ടുണ്ട് അവൾ നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എന്തായാലും നീ കുറച്ചു ദിവസം അവളുടെ കൺ മുന്നിൽ പോയി പെടേണ്ട..!! വെയിറ്റ് ചെയ്യ്‌ നമുക്ക് ഇതിൻറെ ചുരുളഴിച്ചെടുക്കാം "

" ചേട്ടായി അമ്മ സത്യമായിട്ടും അവൻ ഇങ്ങനെ ഒരു പണി തരുമെന്നും അതു കാരണം ചേച്ചി സ്റ്റേഷനിൽ കയറേണ്ടി വരുമെന്നോ ഞാൻ മനസ്സിൽ പോലും വിചാരിച്ചിട്ടില്ല ചേട്ടായി അങ്ങനെ വിചാരിക്കരുത് "
സജിൻ തനിക്ക് പങ്കില്ല എന്ന് ആൽബിയോട് ആവർത്തിച്ചു കൊണ്ടിരുന്നു.

" എടാ എനിക്ക് മനസ്സിലാവും എന്തായാലും ഇപ്പോൾ വലിയ കുഴപ്പമില്ലാതെയാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത് പിന്നെ അവൾ സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട് എന്നാ പറഞ്ഞേ അവനെ പൊക്കിയാൽ കൂടെ നമ്മളും പെടാൻ ചാൻസ് ഉണ്ട്..!! നീ അവനോട് വിളിച്ചിട്ട് ഒന്ന് സേഫ് ആയിരിക്കാൻ പറ "

" ശരി ചേട്ടായി ഞാൻ പറയാം "

" പിന്നെ നാട്ടിൽ എല്ലാവരും സുഖമായിരിക്കുന്നൊ..?? "
ആൽബി അധികം സംസാരിക്കാതെ വിഷയം മാറ്റി വിട്ടു.

" ആം കുഴപ്പമൊന്നുമില്ല..!! ഞാൻ പോയ കാര്യങ്ങൾ എല്ലാം തന്നെ ഉഷാറായി നടന്നു "

" ശരി എന്നാൽ പിന്നെ വിട്ടാലോ?? "

💬 Comments

View all comments