0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 18.9K

തിരുകെ പോരുകയും ചെയ്യാം..
പ്ലാൻ പ്രകാരം സ്റ്റെല്ല പോകാനുള്ള ഒരുക്കത്തിലാണ്..

" ആൽബി എത്തിയോ ?? '
അവളുടെ ശബ്ദം പെട്ടെന്ന് അവനെ ചിന്തയിൽ നിന്നും ഉണർത്തി.

" ആടി കുറച്ച് ലേറ്റ് ആയിട്ട് ആണ് ഇറങ്ങിയത് അതിൻറെ കൂടെ വരുന്ന വഴിക്ക് നല്ല ട്രാഫിക്കും നീ പാക്കിംഗ് ഒക്കെ തുടങ്ങിയോ ? "

" ആ നാളെ കഴിഞ്ഞ് പോകേണ്ടതല്ലേ എല്ലാം കൂടി പെട്ടെന്ന് ഓടേണ്ട എന്ന് വിചാരിച്ചു "

" അത് നന്നായി "
ആൽബി തൻറെ ബാഗ് സൈഡിലെ ടേബിളിലേക്ക് വെച്ച ശേഷം ധരിച്ചിരുന്ന ഷർട്ട് അഴിച്ച് ബാസ്കറ്റിലെക്ക് ഇട്ടു.

" ആൽബിടെ ടിക്കറ്റ് ഒക്കേ കൺഫോം അല്ലേ ?? "

" ആടി അതൊക്കെ കൺഫോം ആണ് ഞാൻ ഹാഫ് ഡേ എടുത്ത് ഉച്ച കഴിഞ്ഞു തിരിക്കും രാത്രി ഒൻപത് പത്തു ഒക്കെ ആവുമ്പോൾ അവിടെ എത്തും..! അപ്പോൾ പിന്നെ രാത്രി കല്യാണവും എനിക്ക് കൂടാമല്ലോ "

" ആ എന്നാൽ പിന്നെ അങ്ങനെ ചെയ്യാം ചായ എടുക്കണോ?

" വേണ്ട ഞാൻ പുറത്തുന്ന് കുടിച്ചു..!! നീ ഇന്ന് നടക്കാൻ പോയില്ലേ ?? "

" ഒറ്റക്ക് പോകാൻ ഒരു മൂഡില്ല അതു കൊണ്ട് ആൽബി വരുന്ന വരെ നോക്കിയിരുന്നു നമുക്കൊന്ന് നടന്നിട്ട് വരാം..!! ഷെറിനു എന്തെങ്കിലുമൊക്കെ കൊടുക്കണ്ടേ അതൊക്കെ ഒന്ന് സംസാരിക്കാം "

" ശരി 5 മിനിറ്റ് "
ആൽബി പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി തന്റെ ട്രാക്ക് പാന്റും ബനിയനും എടുത്തിട്ടു ശേഷം അവർ മോളെയും കൂട്ടി

💬 Comments

View all comments