Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
ഇത്രനാൾ ഒളിച്ചിരുന്ന് അവർ പെട്ടെന്ന് വന്നതാകില്ല അതിന് കൃത്യമായ കാര്യകാരണവും ലക്ഷ്യവുമുണ്ട് .. എവിടെ വരെ പോകുന്നു എന്ന് നമുക്ക് നോക്കാം " അത് പറഞ്ഞു തീർത്തപ്പോഴേക്കും ശിവ അവന്റെ ഗ്ലാസ് കാലിയാക്കിയിരുന്നു..
തന്റെ കൈയിൽ ഇരുന്ന ഗ്ലാസ് ഒറ്റ വലിക്ക് ഭഗത്തും പൂർത്തിയാക്കി.
" ഇത് എനിക്ക് വിട്ടേക്ക് ചേട്ടാ..!! ഇത്ര കാലം വരെ ജീവിച്ചോളാം എന്ന് ഭഗത്ത് ആർക്കും വാക്ക് കൊടുത്തിട്ടില്ല.. "
അതും പറഞ്ഞു ഭഗത്ത് അവിടെ നിന്നും പോകാൻ തുടങ്ങി.
" ഭഗത്ത്....????? "
ശിവയുടെ വിളി കേട്ടതും അവൻ തിരിഞ്ഞു നിന്നു.
" നീ മലേഷ്യക്ക് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്യ്.."
" ചേട്ടാ... ഈ അവസ്ഥയിൽ അങ്ങോട്ട് വരണ്ട അപകടം ആണ് "
" പറഞ്ഞത് ചെയ്യ് ഭഗത്ത്...!! പിള്ളേരെ വിളിച്ച് നമ്മൾ വരുന്നു എന്ന കാര്യം അറിയിക്ക് നാളെ വൈകുന്നേരം നമ്മൾ മെലാക്കയിലേക്ക് പോകുന്നു "
" ശരി ചേട്ടാ "
അതും പറഞ്ഞ് ഭഗത്ത് താഴെക്കിറങ്ങിപ്പോയി.
" ശിവ എന്തിനാ അങ്ങോട്ട് പോകുന്നത് അവൻ പറഞ്ഞ പ്രകാരം കാര്യങ്ങൾ വഷളായി കൊണ്ടിരിക്കുകയല്ലേ..?? ഇപ്പോൾ അങ്ങോട്ട് പോകേണ്ട കാര്യമുണ്ടോ ?? "
" കാര്യമുണ്ട് സ്വാമി..!! ഇംഗ്ളീഷിൽ ഒരു ചൊല്ല് ഉണ്ട് MOST DANGEROUS PEOPLE ARE THE ONE WHO KEEPS GREAT LOYALTY ലോകത്തിൽ എറ്റവും അപകടകാരിയായ ആളുകൾ ആരോട് എങ്കിലും അമിതമായ കൂറും സ്നേഹവും ഉള്ളവർ ആരിക്കും എന്ന്..!! ഭഗത്തിനെ ഒറ്റക്ക് വിടാൻ എനിക്ക് പറ്റില്ല "
ശിവ ഒന്ന് നിർത്തി പിന്നെ
💬 Comments
View all comments