0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 18.9K

അണഞ്ഞുപോകുന്നു.. മനസ്സിൽ ഞെട്ടലിന്റെ ഒരു തിരമാല പടർന്ന് പിടിക്കുന്നു.

" എന്റെ ദൈവമേ...?? "
വല്ലാത്ത സമ്മർദ്ദം കൊണ്ട് പേശികളും ശരീരവും തളർന്നു..
മനസ്സ് ഒരു നിമിഷം ശൂന്യമായിരുന്നത് പോലെ, സ്റ്റെല്ല ഫോണും പിടിച്ചു അവിടെ തന്നെ കുറച്ചു സമയം ഇരുന്നു..!!

അന്ന് വൈകുന്നേരം കറക്റ്റ് ലോഗൗട്ട് സമയം ആവാൻ കാത്ത് നിൽക്കാതെ അവൾ എത്രയും പെട്ടെന്ന് ബാഗും എടുത്ത് ഇറങ്ങി..

തിരക്ക് ഉള്ള വീഥിയിൽ കൂടി തന്റെ സ്കൂട്ടി ഓടിക്കുമ്പോഴും എത്രയും പെട്ടെന്ന് വീട്ടിലെത്തിയാൽ മതി എന്ന ചിന്ത മാത്രമായിരുന്നു അവൾക്ക് അപ്പോൾ ഉണ്ടായിരുന്നത്...
സാധാരണ ഡേ കെയറിൽ നിന്നും കുഞ്ഞിനെ കൂട്ടിയാൽ ആൽബിക്ക് മെസ്സേജ് അയച്ചു ഇടുന്ന സ്റ്റെല്ല അന്നത്തെ ദിവസം യാതൊന്നും ചെയ്യാതെ കുഞ്ഞിനേയും കൂട്ടി നേരെ വീട്ടിലേക്ക് പോരുകയായിരുന്നു..

റൂമിൽ എത്തിയതും നേരെ കുഞ്ഞിനെയും അടുത്ത് കിടത്തി അവളും നേരെ ബെഡിലേക്ക് കയറി കിടന്നു..!!

അന്നത്തെ ദിവസം കുറച്ചു അധികം വൈകിയാണ് ആൽബി വീട്ടിലെത്തിയത്..

ഏകദേശം 7 മണിയോടെ റൂമിലേക്ക് എത്തിയതും ജനാല തുറന്ന് സൈഡിൽ വച്ചിരിക്കുന്ന ചാവിയെടുത്ത് അവൻ വീട് തുറന്ന് അകത്ത് കയറിയതും ലൈറ്റ് ഒന്നും ഇടാതെ കിടക്കുന്നതുകൊണ്ട് ഒരു നിമിഷം സംശയത്തിലായി..

'ചിലപ്പോൾ സ്റ്റെല്ല നടക്കാൻ പോയിട്ട് തിരികെ വന്നിട്ടുണ്ടാവില്ല '
എന്ന് വിചാരിച്ചു ബെഡ്റൂമിലേക്ക് കേറി ലൈറ്റിട്ടതും ബെഡിൽ കിടക്കുന്ന അവളെയും കുഞ്ഞിനെയും കണ്ടതും അവൻ ഒരു നിമിഷം ഞെട്ടിപ്പോയി..!!

" ഇതെന്താ പെണ്ണെ ലൈറ്റ് ഒന്നും ഇടാതെ ഇരിക്കുന്നത് ?? "
അവൻ ടേബിളിലേക്ക് ബാഗും മറ്റു കാര്യങ്ങളും വെച്ച് തിരികെ നോക്കിയെങ്കിലും മറുപടിയൊന്നുമില്ല.

💬 Comments

View all comments