Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]
അത് ഗൗനിക്കാതെ അവൻ അകത്തു ചെന്ന് അലമാരയിൽ കാര്യമായി തന്നെ എന്തോ തിരഞ്ഞു കൊണ്ടിരുന്നു..
ഒടുവിൽ അടുക്കിയ ഷേർട്ടിനു താഴെ വച്ചിരിക്കുന്ന ഫയലുകൾക്ക് ഇടയിൽ നിന്നും ഒരു ചെറിയ പൊതി അവൻ പുറത്തേക്കെടുത്തു.. ശേഷം അവൾക്ക് മുന്നിലേക്ക് വന്ന് കസേരയിലേക്ക് ചാഞ്ഞിരുന്നു.
തുറന്നു വച്ച പൊതിയിൽ നിന്നും ഒരു ചെറിയ പ്ലാസ്റ്റിക് കവർ പുറത്തേക്ക് എടുത്തു അതിൽ നിന്നും പേപ്പറിലേക്ക് തട്ടിയിട്ട പൊടി അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു..!!!
" ആൽബി..??? "
കൺമുന്നിൽ നടക്കുന്ന കാര്യങ്ങൾ വിശ്വസിക്കാൻ ആവാതെ അതിശയത്തോടെ സ്റ്റെല്ല ആൽബിയുടെ മുഖത്തേക്ക് നോക്കി.
മറുപടി നൽകാതെ അതിനകത്തേക്ക് സിഗരറ്റ് പൊടി മിക്സ് ചെയ്ത് സാധനം നിറച്ച് അവൻ സ്റ്റിക്ക് ഉണ്ടാക്കാൻ തുടങ്ങി..!!
അവൻ ചെയ്യുന്നതൊക്കെയും ഒരു യന്ത്രം പോലെ അവൾ വീക്ഷിച്ചു കൊണ്ട് ഇരുന്നു ഒടുവിൽ ആൽബി താൻ ഉണ്ടാക്കിയ സ്റ്റിക്ക് ചുണ്ടിലേക്ക് വച്ച് തീ കൊളുത്തി..
" ... വൗ "
വായിലേക്ക് വെച്ച് പുക നീട്ടി വലിച്ചെടുത്ത് അവൻ പുറകിലേക്ക് അമർന്ന് ഇരുന്നു...
" ആൽബി എന്താ ഇതെല്ലാം നീ..?? നീ എന്നു മുതലാ ഇതെല്ലാം തുടങ്ങിയത് ?? "
അവളുടെ ശബ്ദം വിറച്ചു കൊണ്ട് ഉള്ള ചോദ്യത്തിനു അവൻ ഒന്നും മിണ്ടിയില്ല.
" എന്നോട് എല്ലാം നിർത്തി എന്നൊക്കെ പറഞ്ഞിട്ട് ?? "
ആൽബി ഒന്നും മിണ്ടാതെ അവളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് തന്നെ തന്റെ ഒരു കാലിനു മുകളിൽ മറ്റേ കാൽ കയറ്റി വെച്ചു പുറകോട്ട് അമർന്നിരുന്നു..!!
" സ്റ്റെല്ലാ.. നീയും ശിവയുമായി എന്താണ് ബന്ധം ??"
" എന്താ
💬 Comments
View all comments