0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 6 [അധീര]

Author : Adheera Read All Parts 18.1K

അപ്ഡേറ്റ് പ്രകാരം സ്വാമിയുടെ പ്രോജക്ടിൽ നിന്നും താൻ തിരിച്ച് ബലന്ദൂർ പ്രോജക്ടിലേക്ക് വന്നിരിക്കുകയാണ്...
എന്നാൽ പതിവുപോലെ ശിവ എല്ലാം തന്നെ ഏൽപ്പിച്ച അവന് തോന്നിയ വഴിക്ക് നടക്കുകയും ചെയ്യുന്നു..
' ഇതുപോലൊരു തെമ്മാടി '
അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് തന്റെ ജോലിയിലേക്ക് കടന്നു.

ഇന്ന് ഓഫീസിൽ ഉണ്ടാകും എന്ന് ഇന്നലെ അവൻ ടെക്സ്റ്റ് ചെയ്തിരുന്നു അന്നത്തെ കൂടി ക്കാഴ്ചക്ക് ശേഷം ഇന്ന് ആദ്യമായാണ് തമ്മിൽ കാണാൻ പോകുന്നത്..
അതിന്റെ ടെൻഷനും വല്ലാത്ത നാണവും അവളിൽ ഉണ്ടായിരുന്നു..

ഒരുപാട് നാളുകൾക്കു ശേഷം കാമുകനെ കാത്തിരുന്നു കാണുന്ന കാമുകിയെ പോലെ

ഏകദേശം പത്തര ആയപ്പോഴേക്കും അവളെ മാനേജർ റൂമിൽ നിന്നും വിളിപ്പിച്ചു.
" സ്റ്റെല്ല ഇരിക്ക്.. "

" എന്താണ് സാർ ?? "

"സ്റ്റെല്ലയോട് ഒരു സന്തോഷമുള്ള കാര്യം സംസാരിക്കാനാണ് വിളിപ്പിച്ചത് "
അയാൾ കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് പറഞ്ഞു.

" അതെന്താണ് സാർ..?? "

" താൻ പറഞ്ഞതുപോലെ തന്നെ ബലന്ദൂർ പ്രോജക്ടിലേക്ക് തിരികെ ഇട്ടിട്ടുണ്ട്.. ആദ്യമൊന്നും അവർ സമ്മതിച്ചില്ല തന്നെപ്പോലെ ഒരു കഴിവുള്ള വ്യക്തിക്ക് കുറച്ചുകൂടി നല്ല പ്രോജക്ട് വേണം എന്ന് എനിക്ക് ആഗ്രഹമുള്ളതുകൊണ്ടും താൻ ചോദിച്ചത് കൊണ്ടും ഞാൻ ക്ലൈന്റിനൊട് സംസാരിച്ച് റെഡി ആക്കിയിട്ടുണ്ട് "
അയാൾ കുറച്ച് ഞെളിഞ്ഞിരുന്നാണ് അത് പറഞ്ഞത്..

" ഓഹ്.. താങ്ക്യു സാർ..!! ഇത്രയും എനിക്ക് വേണ്ടി ചെയ്യുമെന്ന് കരുതിയില്ല "
താൻ ഒന്നുമറിഞിട്ടില്ല എന്ന മട്ടിലാണ് സ്റ്റെല്ല മറുപടി കൊടുത്തത്.

" തന്നെ പ്പോലെ ഒരു ഹാർഡ് വർക്കിങ് എംപ്ലോയി ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അതെങ്ങനെ എനിക്ക്

💬 Comments

View all comments